വളാഞ്ചേരി: ഉന്നത വിദ്യാഭ്യാസ രംഗത്ത് മലബാറിലെ തന്നെ പ്രശസ്തമായ, ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാഗഥേയം നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന വളാഞ്ചേരി എം ഇ എസ് കെ വി എം കോളേജിൽ നിന്നും കഴിഞ്ഞ കാലയളവിൽ വിവിധ ബാച്ചുകളിലായി പടിച്ചിറങ്ങി ലോകത്തിന്റെ വിവിധ കോണുകളിൽ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന പൂർവ്വ വിദ്യാർഥികൾ 2026 ഒക്ടോബർ 10 ന് വീണ്ടും അതേ കലാലയ മുറ്റത്ത് ഒരുമിച്ച് കൂടുന്നു.
വിദ്യാർത്ഥികൾക്ക് രണ്ട് ലക്ഷത്തിലധികം രൂപയുടെ സ്കോളർഷിപ്, പരിചയ സമ്പന്നരും വിദഗ്ദരുമായ പൂർവ്വ വിദ്യാർഥികൾ നയിക്കുന്ന നൈപുണ്യ വികസന ക്ലാസുകളായ STEPS തുടങ്ങി ഒട്ടേറെ പ്രയോജനപ്രദമായ പദ്ധതികൾ നടപ്പിലാക്കി വരുന്ന പൂർവ്വ വിദ്യാർത്ഥി സംഘടനയായ അലുമ്നി അസോസിയേഷനാണ് കൂട്ടായ്മക്ക് നേതൃത്വം വഹിക്കുന്നത്.
1981 ൽ കോളേജ് രൂപീകൃതമായ വർഷം മുതൽ കഴിഞ്ഞ വർഷം പഠനം പൂർത്തിയാക്കി കലാലയത്തോട് വിടപറഞ്ഞ വിവിധ തലമുറകളിൽ പെട്ട പൂർവ്വ വിദ്യാർഥികളാണ് വീണ്ടും അതേ കലാലയത്തിലേക്ക് തിരികെ വരുന്നത് .
2026 ഒക്ടോബർ 10 ന് കാലത്ത് 9.30 മുതൽ വിവിധ ഡിപ്പാർട്മെന്റ് / ബാച്ചുകൾ അലുമ്നി കൂട്ടായ്മകൾ വ്യത്യസ്ത ക്ലാസ്സ് മുറികളിൽ ഒത്തുകൂടും . ഉച്ച ഭക്ഷണത്തിന് ശേഷം നവീകരിച്ച ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന അലുമ്‌നി മീറ്റ് ഇതേ കലാലയത്തിലെ പൂർവ്വ വിദ്യാർഥിയും എം എൽ എ യുമായ അഡ്വ. ഫൈസൽ ബാബു ഉദ്ഘാടനം ചെയ്യും.
കലാലയത്തിന്റെ യശസ്സുയർത്തിയ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളെയും മുൻ അധ്യാപകേരയും ചടങ്ങിൽ വെച്ച് ആദരിക്കും. പോയ വർഷം മികച്ച രീതിയിൽ പ്രവർത്തിച്ച വിവിധ ബാച്ചുകൾക്കുള്ള അംഗീകാരങ്ങളും വിതരണം ചെയ്യും.
വ്യത്യസ്ത ഫൺ ഗയിമുകൾ, സർപ്രൈസ് സമ്മാനങ്ങൾ , ക്യാഷ് അവാർഡുകൾ , കൾചറൽ ഇവന്റസ് തുടങ്ങി വർണാഭമായി നടക്കുന്ന പരിപാടി വൈകുന്നേരം 5 മണിയോടെ സമാപിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യാനും ,
കൂടുതൽ വിവരങ്ങൾക്കും 9447144864 നമ്പറിൽ ബന്ധപ്പെടാം.
വിവിധ വർഷങ്ങളിൽ ഈ കലാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ മുഴുവൻ പൂർവ്വ വിദ്യാർത്ഥികളെയും പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ പറഞ്ഞു
വാർത്താ സമ്മേളനത്തിൽ
കോളേജ് പ്രിൻസിപാൾ പ്രൊഫ. സാജിദ്, അലുംമിനി അസോസിയേഷൻ പ്രസിഡണ്ട് പി.എം മുജീബ് റഹ്മാൻ, ജനറൽ സെക്രട്ടറി പി.ഹബീബ് റഹ്മാൻ, സറീന സി.എം, പ്രൊഫ- നിസാബ്, ഡോ.അസ്ഹർ .എ തുടങ്ങിയവർ പങ്കെടുത്തു
1. Prof Shajid (Principall)
2. Mujeeb Rahiman PM (President Alumni Association)
3. Habeeb Rahman P (Gen. Secretary)
4. Zerina CM (Treasurer)
5. Prof. Nisab
6. Dr Azhar A (IQAC Coordinator)
Content Summary: Valanchery MES KVM College Alumni Association will organize a mega alumni meet on Saturday, October 10, featuring department reunions, honoring distinguished alumni and former teachers, and cultural events.
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !