വീടിന്റെ വാതില്‍ക്കല്‍ അപ്രതീക്ഷിതമായി ജില്ലാ കലക്ടറെ കണ്ടപ്പോള്‍ കുടുംബത്തിന് അതൊരു സാധാരണ സന്ദര്‍ശനമായിരുന്നില്ല. അഞ്ചാം പനിക്കെതിരെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന സന്ദേശവുമായി ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയല്‍ നേരിട്ടെത്തിയതായിരുന്നു അത്. രോഗത്തെ ഭയക്കാതെ രോഗം വരുന്നതിന് മുമ്പേ പ്രതിരോധിക്കണമെന്ന കരുതലിന്റെ സന്ദേശവുമായാണ് ജില്ലാ കലക്ടര്‍ താനൂരിലെ വീട്ടിലെത്തിയത്.
കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചും വാക്‌സിനേഷനെക്കുറിച്ചും കുടുംബാംഗങ്ങളുമായി ജില്ലാ കലക്ടര്‍ സംസാരിച്ചു. അഞ്ചാം പനിക്കെതിരെ വാക്‌സിന്‍ കൃത്യസമയത്ത് സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. വാക്‌സിനുമായി ബന്ധപ്പെട്ട സംശയങ്ങളും ആശങ്കകളും തുറന്നുപറയണമെന്നും ആരോഗ്യപ്രവര്‍ത്തകരില്‍ നിന്ന് കൃത്യമായ വിവരങ്ങള്‍ തേടണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു കുഞ്ഞിന് നല്‍കുന്ന വാക്‌സിന്‍ ആ കുഞ്ഞിന്റെ മാത്രം സുരക്ഷയല്ല; ചുറ്റുമുള്ള നിരവധി കുഞ്ഞുങ്ങളുടെ സുരക്ഷ കൂടിയാണ്എന്ന സന്ദേശമാണ് ജില്ലാ കലക്ടര്‍ പങ്കുവച്ചത്. ഒരു കുട്ടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിലൂടെ രോഗവ്യാപനത്തിന്റെ ഒരു കണ്ണി കൂടി മുറിക്കാനാകുമെന്ന ബോധ്യവും അദ്ദേഹം കുടുംബത്തിന് നല്‍കി.
മീസില്‍സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പും ജില്ലാ ഭരണ കൂടവും സംയുക്തമായി താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന മീസില്‍സ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തിന് ശേഷമായിരുന്നു ജില്ലാ കലക്ടറുടെ വീടുസന്ദര്‍ശനം. മീസില്‍സ് പ്രതിരോധ പ്രവര്‍ത്തനങ്ങളും വാക്‌സിനേഷനും കൂടുതല്‍ ഊര്‍ജിതമാക്കുന്നതിനും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
വളവന്നൂര്‍ ഹെല്‍ത്ത് ബ്ലോക്കിലെ എല്ലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും ആതവനാട്, കല്‍പകഞ്ചേരി, തിരുന്നാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും ആരോഗ്യസ്ഥാപനങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാരും ആരോഗ്യപ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തു. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് സി. അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. വിനോദ് വാക്‌സിനേഷന്‍ കൃത്യസമയത്ത് സ്വീകരിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു. മീസില്‍സ് പ്രതിരോധത്തിനായി പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പയിനുകളും ഡ്രൈവുകളും നടത്താനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ ഫയലുകളില്‍ മാത്രം ഒതുങ്ങാതെ ഓരോ കുടുംബത്തിലേക്കും എത്തണമെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കലക്ടര്‍ നേരിട്ട് വീടിലെത്തിയത്.വാക്‌സിനേഷനെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കാനും രക്ഷിതാക്കള്‍ക്ക് ആത്മവിശ്വാസം പകരാനും വീടുസന്ദര്‍ശനം സഹായിച്ചു.
ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജാനിഫ് കെ. എം., ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ഷുബിന്‍ സി., താനൂര്‍ സി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷംജിത, ജില്ലാ എപ്പിഡമോളജിസ്റ്റ് കിരണ്‍ രാജ് ഡി., എപ്പിഡമോളജിസ്റ്റ് ഡോ. താരിഷ കെ., ഐ.ഇ.സി. കണ്‍സള്‍ട്ടന്റ് ദിവ്യ ഇ. ആര്‍., പി.ആര്‍.ഒ. ശിഖ ടി. എം. എന്നിവരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും ജില്ലാ കളക്ടറോടൊപ്പം ഉണ്ടായിരുന്നു.
Content Summary: Malappuram District Collector Dr. Vinay Goyal directly visited homes in Tanur to spread awareness and build confidence regarding measles vaccination following a joint health review meeting.
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !