ചെലവ് 20 കോടി രൂപ.കോട്ടക്കൽ ചങ്കുവെട്ടി റസ്‌റ്റ് ഹൗസിന് ആധുനിക രീതിയിലുള്ള കെട്ടിടമൊരുങ്ങുന്നു

0

കോട്ടക്കൽ: ചങ്കുവെട്ടി റസ്‌റ്റ് ഹൗസിന് ആധുനിക രീതിയിലുള്ള കെട്ടിടമൊരുങ്ങുന്നു.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറാണ് കഴിഞ്ഞ ദിവസം കോട്ടക്കലിൽ നടന്ന യോഗത്തിൽ റസ്റ്റ് ഹൗസിന്  പുതിയ കെട്ടിടം നിർമ്മിക്കുമെന്ന പ്രഖ്യാപനം നടത്തിയത് .
വിദേശ രാജ്യങ്ങളിൽ നിന്നടക്കം നിരവധി പേർ ചികിത്സക്കെത്തുന്ന രാജ്യാന്തര പ്രശസ്തമായ കോട്ടക്കൽ പങ്കുവെട്ടിയിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസ് ആധുനിക രീതിയിലും കൂടുതൽ സൗകര്യപ്രദമായ രീതിയിലും  നവീകരിക്കണമെന്ന ആവശ്യം കോട്ടക്കലിൽ പൊതുമരാമത്ത് വകുപ്പ്
മന്ത്രി പി.കെ ബഷീറിൻ്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ എം.എൽ എ അവതരിപ്പിച്ചിരുന്നു . കഴിഞ്ഞ ആഴ്ചയിൽ തിരുവനതപുരത്ത് മന്ത്രിയുമായി എം.എൽ എ നടത്തിയ കുടിക്കാഴ്ചയിലും ഈ വിഷയം ഉന്നയിക്കുകയും കത്ത് നൽകുകയും ചെയ്തിരുന്നു .കഴിഞ്ഞ  സർക്കാരുകളുടെ കാലത്തും എം എൽ എ റസ്റ്റ് ഹൗസ് നവീകരിക്കുന്നതിനായി നിരന്തര ഇടപെടലുകൾ നടത്തിയിരുന്നു.

ചങ്കുവെട്ടി റസ്‌റ്റ് ഹൗസിന് മൂന്ന് നിലകളിലായി 2470 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് പുതിയ കെട്ടിടം നിർമ്മിക്കാനുദ്ദേശിക്കുന്നത് . 15 ഡബിൾ റൂം, 6 ഡീലക്സ് റൂം,  തുടങ്ങി 35 ഓളം റൂമുകൾ ,കഫ്റ്റീരിയ , ഡൈനിംഗ് ഹാൾ , മീറ്റിംഗ് ഹാൾ , ജീവനക്കാർക്കും ഐ. ടി രംഗത്തും ബിസിനസ് മേഖലയിലുള്ള വർക്കും ഉപയോഗപ്പെടുത്താവുന്ന വിധത്തിലുള്ള വീഡിയോ കോൺഫ്രൻസ് സംവിധാനം ഉൾപ്പെടെയുള്ള വർക്കിംഗ് സ്പേസ്, കിച്ചൺ തുടങ്ങിയ സംവിധാനങ്ങളോടെയാണ് റസ്റ്റ്ഹൗസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നത് .
 
പദ്ധതിക്കായുള്ള ഡിസൈനും എസ്റ്റിമേറ്റും തയ്യാറായികൊണ്ടിരിക്കുകയാണെന്നും  എട്ട് മാസം കൊണ്ട് പ്രവൃത്തി ആരംഭിക്കാനാകുമെന്നും മന്ത്രി പറഞ്ഞു . 20 കോടിയിലധികം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്

Content Summary: A modern three-story building costing over ₹20 crore will be constructed for the PWD Rest House at Changuvetty in Kottakkal, featuring 35 rooms, video conferencing working spaces, and modern amenities.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !