പെരിന്തൽമണ്ണ: പ്രളയത്തിൽ തകർന്ന പെരിന്തൽമണ്ണ മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 80 ലക്ഷം രൂപ അനുവദിച്ചതായി മഞ്ഞളാംകുഴി അലി എം.എൽ.എ. അറിയിച്ചു.
നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാന പാതയിലെ രണ്ട് റീച്ചുകൾക്കായി 23 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കാര്യവട്ടം അലനല്ലൂർ, കുമരംപുത്തൂർ-ഒലിപ്പുഴ(രണ്ട് ലക്ഷം വീതം), താഴെക്കോട് വെള്ളപ്പാറ-മാട്ടറ(മൂന്ന് ലക്ഷം), പെരിന്തൽമണ്ണ-തൂത (20 ലക്ഷം), പുലാമന്തോൾ-കുളത്തൂർ(നാല് ലക്ഷം), ആനമങ്ങാട്-മണലായ-മുതുകുറുശ്ശി(ആറ് ലക്ഷം), താഴെക്കോട് പള്ളിപ്പടി-ബിഡാത്തി (അഞ്ച് ലക്ഷം), വട്ടപ്പറമ്പ്-പാറക്കണ്ണി-വില്ലേജ് ഓഫീസ് (ആറ് ലക്ഷം), മുതിരമണ്ണ-ആയിലംപറമ്പ് (രണ്ട് ലക്ഷം), പൂവത്താണി-പള്ളിക്കുന്ന്-കാമ്പുറം-മണ്ണാത്തിക്കടവ് (അഞ്ച് ലക്ഷം), തൂത-വെട്ടത്തൂർ (രണ്ട് ലക്ഷം) എന്നിവയാണ് ഫണ്ട് അനുവദിച്ച മറ്റ് റോഡുകൾ. മഴ മാറിയാൽ പ്രവൃത്തികൾ ആരംഭിക്കുമെന്ന് എം.എൽ.എ. അറിയിച്ചു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !