പാലക്കാട്|കിടക്കയിൽ മൂത്രമൊഴിച്ചെന്ന് ആരോപിച്ച് അഞ്ച് വയസ്സുകാരിയെ ക്രൂരമായി മർദിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടാനമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശിനിയും കഞ്ചിക്കോട് കിഴക്കേമുറിയിൽ താമസക്കാരിയുമായ നൂൂർ നാസറിനെയാണ് (25) വാളയാർ പോലീസ് അറസ്റ്റ് ചെയ്തത്.
കുട്ടി കിടക്കയിൽ മൂത്രമൊഴിച്ചതിൽ പ്രകോപിതയായ രണ്ടാനമ്മ ചട്ടുകം ചൂടാക്കി കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പൊള്ളലേൽപ്പിക്കുകയായിരുന്നു. കുട്ടി പഠിക്കുന്ന അങ്കണവാടിയിലെ അധ്യാപികയാണ് കുട്ടിയുടെ ശരീരത്തിലെ മുറിവുകളും പൊള്ളലും ആദ്യം ശ്രദ്ധിച്ചത്. തുടർന്ന് വിവരം ചൈൽഡ് ലൈനിലും പോലീസിലും അറിയിക്കുകയായിരുന്നു.
വാളയാർ പോലീസ് പ്രതിയെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് (JJ Act) പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തു.
Content Summary: Stepmother arrested for brutally beating five-year-old girl for allegedly urinating in bed
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !