വളാഞ്ചേരി:1951ൽ സ്ഥാപിതമായ വളാഞ്ചേരി ഹൈസ്കൂൾ 1998ൽ സ്കൂൾ വിഭചിച്ച് വളാഞ്ചേരി ഗേൾസ് ഹൈസ്കൂൾ സ്ഥാപിതമായി. 2016 ലാണ് ഈ സ്ഥാപനം ഹയർ സെക്കൻഡറി ആയി അപ്ഗ്രേഡ് ചെയ്യപ്പെടുന്നത്. 2024 ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അനുവദിക്കപ്പെട്ട എൻഎസ്എസ് യൂണിറ്റ് അതിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ ചുവടുവെപ്പുകൾ നടത്തിയിട്ടുണ്ട്. രണ്ടു വർഷത്തിനിടയിൽ എൻ എസ്vഎസിന്റെ ലക്ഷ്യപ്രവർത്തനങ്ങളായ സേവന പ്രവർത്തനങ്ങൾ, പരിസ്ഥിതി ബോധവൽക്കരണം, തൈകൾ നടൽ,ശുചിത്വ പ്രവർത്തനങ്ങൾ, ആരോഗ്യ ബോധവൽക്കരണം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ മുന്നേറ്റം കാഴ്ച വച്ചിട്ടുണ്ട്. എംഇഎസ് മെഡിക്കൽ കോളേജ് സഹകരിച്ച് 1500 ഓളം രോഗികൾക്ക് ചികിത്സയും തുടർച്ചയും ഉറപ്പുവരുത്തിയ മെഗാമെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായിരുന്നു. രണ്ടുവർഷങ്ങളിൽ നടത്തിയ എൻഎസ്എസ് സഹവാസ ക്യാമ്പുകൾ ക്യാമ്പ് പ്രദേശങ്ങളിൽ നല്ല പ്രവർത്തനം പൊതുജനങ്ങൾക്കിടയിൽ മതിപ്പും നേടാൻ കഴിഞ്ഞിട്ടുണ്ട്. ക്യാമ്പുമായി ബന്ധപ്പെട്ട വയോജനങ്ങൾക്ക് ഡിജിറ്റൽ സാക്ഷരത മുതൽ അംഗനവാടികൾ മനോഹരമാക്കുന്ന പ്രവർത്തനങ്ങൾ വരെ ഏറ്റെടുത്തു നടത്താൻ ആയിട്ടുണ്ട്. 2025 ക്യാമ്പിനോട് അനുബന്ധിച്ച് പ്രദേശത്തെ അംഗനവാടിക്ക് ഒരു ഫ്രിഡ്ജ് നൽകാൻ സാധിച്ചു.
ഇത്തരം നിരവധി പ്രവർത്തനങ്ങളുടെ തുടർച്ചയാണ് സ്കൂൾ എൻഎസ്എസ് യൂണിറ്റ് സഹപാഠിക്ക് ഒരു വീട് എന്ന പദ്ധതി ഏറ്റെടുക്കാൻ തീരുമാനിച്ചത്. കുട്ടികളും രക്ഷിതാക്കളും സമാഹരിച്ച് തുകയും സ്കൂളിലെ അധ്യാപകർ നൽകിയ സംഭാവനയും മാനേജ്മെന്റ് വിഹിതവും അഭ്യുദയകാംക്ഷികളുടെ സഹകരണവും ആശ്രയിച്ചാണ് ഈ പ്രോജക്ട് കുട്ടികൾ പടുത്തുയർത്തിയതെന്നും സ്കൂൾ അധികൃതർ പറഞ്ഞു.
ഫെബ്രുവരി 27ന് രാവിലെ 9.30ന് വീടിന്റെ താക്കോൽദാനവും സൗഹൃദ കൂട്ടായ്മയുടെ ഉദ്ഘാടനവും തവനൂർ എംഎൽഎ കെ.ടി ജലീലാണ് നിർവഹിക്കും. വളാഞ്ചേരി മുനിസിപ്പൽ ചെയർപേഴ്സൺ ഹസീന വി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ കെ വി ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ജന പ്രതിനിധികളും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖരും പങ്കെടുക്കുന്ന താക്കോൽ കൈമാറ്റ ചടങ്ങിനോട് അനുബന്ധിച്ച് കലാവിരുന്നും ഘോഷയാത്രയും ഒരുക്കിയിട്ടുണ്ടന്നും സ്കൂൾ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വി ഗോപാലകൃഷ്ണൻ (മാനേജർ,വളാഞ്ചേരി ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ)
പി.സുധീർ (പ്രിൻസിപ്പൽ വിജിഎച്ച്എസ്എസ് വളാഞ്ചേരി) ഹാത്തിഫ്.കെ.കെ. (പിടിഎ പ്രസിഡണ്ട്) ബീന.ആർ.എ. (എച്ച് എം ഇൻ ചാർജ് ) ലക്ഷ്മി.കെ.എസ് (എൻ എസ്.എസ്.പ്രോഗ്രാം ഓഫീസർ).ജ്യോതി കൃഷ്ണൻ പി.ജി (സ്റ്റാഫ് സെക്രട്ടറി) എന്നിവർ പങ്കെടുത്തു.
Content Summary: Valanchery Girls Higher Secondary School NSS Unit prepares a house for a classmate.. Handover on February 27th
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !