ഓർമ്മച്ചെപ്പ്: 30 വർഷത്തെ ഇടവേളക്ക് ശേഷം സഹപാഠികൾ കോട്ടക്കലിൽ ഒത്തുചേർന്നു

0

കോട്ടക്കൽ:
നീണ്ട മുപ്പത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കൊല്ലം ഗവ. ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററിലെ (T.T.I) പൂർവ്വ വിദ്യാർത്ഥികൾ വീണ്ടും ഒത്തുചേർന്നു. 'ഓർമ്മച്ചെപ്പ്' എന്ന പേരിൽ കോട്ടക്കൽ അധ്യാപക ഭവനിൽ സംഘടിപ്പിച്ച സംഗമം സൗഹൃദത്തിന്റെയും ഓർമ്മകളുടെയും അപൂർവ്വ വേദിക്ക് സാക്ഷ്യം വഹിച്ചു. 30 വർഷത്തിന് ശേഷം പലരും ആദ്യമായി നേരിൽ കാണുന്നതിന്റെ സന്തോഷവും വൈകാരികതയും ചടങ്ങിൽ അലതല്ലി.

തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള വിവിധ ജില്ലകളിൽ നിന്നായി നിരവധി പേരാണ് സംഗമത്തിൽ പങ്കെടുക്കാൻ എത്തിയത്. 56 വയസ്സ് പൂർത്തിയാക്കി ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച അധ്യാപകരും ഇതിൽ ഉൾപ്പെടുന്നു.

സംഗമത്തിന്റെ ഭാഗമായി സൗഹൃദ വൃക്ഷത്തൈ നടൽ, ലഹരിവിരുദ്ധ പ്രതിജ്ഞ, ഓർമ്മ പുതുക്കൽ, പ്രമുഖരെ ആദരിക്കൽ, അനുസ്മരണം, ഉപഹാര സമർപ്പണം, സൗഹൃദ സംവാദം, ഫാമിലി മീറ്റ്, സാംസ്കാരിക-കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചു.

സംഗമത്തിന്റെ ഉദ്ഘാടനം കോട്ടക്കൽ മുനിസിപ്പാലിറ്റി ചെയർമാൻ കെ.കെ. നാസർ നിർവ്വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അബൂബക്കർ പുളിക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

പി.പി. അലവിക്കുട്ടി (മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി), അബ്ദുൽ നാസർ (വയനാട്), ഹുമയൂൺ ഫാറൂഖി (തലശ്ശേരി), ഷഫീഖ് റഹ്‌മാൻ (തിരുവനന്തപുരം), ഉസ്മാൻ മമാങ്കര, കെ.ടി. ഇസ്‌മായിൽ (താനാളൂർ), ഉമ്മർ (കോഴിക്കോട്), അബ്ദുൽ ഗഫൂർ (മുക്കം), ഫാത്തിമ (കോട്ടക്കൽ), ഷക്കീല (മൂവാറ്റുപ്പുഴ), സഈദ, അസ്‌മ, ഹഫ്സത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.

Content Summary: A Treasure Trove of Memories: Classmates Reunite in Kottakkal After a 30-Year Gap

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !