ജില്ലയിലെ ലൈഫ് മിഷന്‍ ഒന്നാം ഘട്ടം 97% വീടുകളുടേയും രണ്ടാം ഘട്ടം 68% വീടുകളുടേയും നിർമ്മാണം പൂർത്തിയായി.

0

ലൈഫ് മിഷൻ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 2714 വീടുകളും രണ്ടാംഘട്ടത്തില്‍ 3905 വീടുകളും പൂര്‍ത്തിയായിട്ടുണ്ട്.1807 വീടുകള്‍ നിര്‍മാണഘട്ടത്തിലാണ്.
ഒന്നാംഘട്ടത്തില്‍ 2796 വീടുകളില്‍ 2714 വീടുകള്‍ പൂര്‍ത്തീകരിച്ച് 97% നേട്ടം കൈവരിച്ചിട്ടുണ്ട്.
രണ്ടാം ഘട്ടത്തിൽ ജില്ലയിൽ 68 % വീടുകൾ ഇതുവരെ പൂർത്തിയായി. ഭൂമിയുള്ള ഭവനരഹിതരുടെ പട്ടികയിൽ 6274 അര്‍ഹരായതില്‍ 5712 പേർ കരാർ വെച്ച് 3905 വീടുകളുടെ നിർമാണം പൂർത്തിയായി.ഈ വർഷം ഡിസംബർ 31 ന് മുൻപായി രണ്ടാം ഘട്ടത്തിലെ മുഴുവൻ വീടുകളും പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

രണ്ടാം ഘട്ടത്തിൽ 167.7 കോടി രൂപ ലൈഫ് ഗുണഭോക്താക്കൾക്കായി നൽകി. നിർമാണച്ചെലവ് വർധിച്ചുവരുന്ന സാഹചര്യത്തിൽ ഗുണഭോക്താക്കൾക്ക് ഭവനനിർമാണ സാമഗ്രികൾ കുറഞ്ഞ ചെലവിൽ ലഭ്യമാകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ പ്രാദേശിക ഡീലർമാരിൽ നിന്നും നിർമാണ സാമഗ്രികൾ കുറഞ്ഞ നിരക്കിൽ ലഭിക്കും. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി 90 ദിവസത്ത അവിദഗ്ദ കൂലി ലൈഫ് ഗുണഭോക്താക്കൾക്ക് ലഭ്യമാക്കും.

തൊഴിലാളികളുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ ഭവന നിർമാണത്തിനായി കുടുംബശ്രീ മിഷൻ മുഖേന വനിത ഭവന നിർമാണ യൂണിറ്റുകൾ ആരംഭിച്ചിട്ടുണ്ട്. കുടുംബശ്രീ ജില്ലാ മിഷനുമായി ബന്ധപ്പെടുന്നവർക്ക് സഹായം ലഭ്യമാകും.
മൂന്നാം ഘട്ടത്തിൽ, ഭൂമിയില്ലാത്ത ഭവന രഹിതരുടെ രേഖകളുടെ പരിശോധന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടത്തി വരുന്നു. ജില്ലയിൽ 26315 കുടുംബങ്ങളാണ് ലൈഫ് ഭൂരഹിത ഭവന രഹിത പട്ടികയിലുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലൈഫ് ഗുണഭോക്താക്കൾക്ക് ലഭ്യമാക്കേണ്ട രേഖകൾ ലഭ്യമാക്കുന്നതിന് നിർദ്ദേശം നൽകി. ഭൂമിയില്ലാത്ത ഭവന രഹിതർക്ക് ഭവനസമുച്ചയം നിർമിക്കുന്നതിന് 5 പ്രദേശങ്ങളിലായി പെരിന്തല്‍മണ്ണ നഗരസഭ, തിരൂര്‍, നഗരസഭ, പൊന്നാനി നഗരസഭ, പാണ്ടിക്കാട്, ആലങ്കോട് ഗ്രാമ പഞ്ചായത്തുകളില്‍ പാര്‍പ്പിട സമുച്ചയ നിര്‍മ്മാണത്തിന് ഭരണാനുമതി ലഭ്യമായിട്ടുണ്ട്. കൂടാതെ 76.10 ഏക്കർ സ്ഥലം ഭവനസമുച്ചയ നിർമ്മാണത്തിനായി കണ്ടെത്തിയിട്ടുണ്ട്.

നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !