![]() |
| File Photo |
അടിവാരം|താമരശ്ശേരി ചുരത്തിലെ നവീകരണ പ്രവൃത്തികൾ പുനരാരംഭിച്ചതോടെ പാതയിൽ ഗതാഗത നിയന്ത്രണം തുടരുന്നു. ആറ്, ഏഴ്, എട്ട് ഹെയർപിൻ വളവുകൾ വീതികൂട്ടുന്നതിന്റെ ഭാഗമായി പാതയോരത്ത് മുറിച്ചിട്ട മരങ്ങൾ നീക്കം ചെയ്യുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്.
മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്ന സമയത്ത് എട്ടാം വളവിന് ഇരുവശത്തുമായി വാഹനങ്ങൾ തടഞ്ഞിടുന്നുണ്ട്. നിലവിൽ ഒറ്റ വരിയായി വാഹനങ്ങൾ കടത്തിവിടുന്നതിനാൽ ചുരം പാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. പകൽ സമയങ്ങളിൽ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് വലിയ തോതിലുള്ള യാത്രാക്ലേശം ഒഴിവാക്കാൻ സഹായിക്കുന്നുണ്ട്.
അടിവാരം മുതൽ ഏഴാം വളവ് വരെയുള്ള ഭാഗത്തെ റോഡിലെ കുഴികൾ അടയ്ക്കൽ പൂർത്തിയായിട്ടുണ്ട്. റോഡ് പ്രതലം തകർന്ന ഭാഗങ്ങളിലെ അറ്റകുറ്റപ്പണിയുടെ രണ്ടാംഘട്ടം ഏതാനും ദിവസത്തിനകം ആരംഭിക്കും. നിലവിൽ നീക്കം ചെയ്യുന്ന മരങ്ങൾ കൈതപ്പൊയിലിലേക്കാണ് മാറ്റുന്നത്. ഇതിന് ശേഷം പൊതുമരാമത്ത് വകുപ്പിന്റെ പരിശോധന പൂർത്തിയാക്കി എട്ടാം വളവ് മുതൽ പുതിയ സുരക്ഷാ ഭിത്തി നിർമ്മാണം തുടങ്ങും.
താമരശ്ശേരി ഹൈവേ പോലീസ്, എസ്.ഐ വിശ്വന്റെ നേതൃത്വത്തിലുള്ള അടിവാരം ഔട്ട് പോസ്റ്റ് പോലീസ്, താമരശ്ശേരി ട്രാഫിക് യൂണിറ്റ് എന്നിവരും സന്നദ്ധസംഘടനാ പ്രവർത്തകരും ചേർന്നാണ് ചുരത്തിലെ ഗതാഗതം നിയന്ത്രിക്കുന്നത്.
Content Summary: Those traveling via Thamarassery Pass should be careful; there are difficulties due to renovation works
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !