വളാഞ്ചേരി: രാത്രിയിൽ റോഡരികിൽ നിർത്തിയിടുന്ന വാഹനങ്ങളിലെ ബാറ്ററി മോഷ്ടിച്ച് വില്പന നടത്തുന്നയാളെ വളാഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. വളാഞ്ചേരി നഗരത്തിൽ രാത്രിയിൽ ഓട്ടോസർവീസ് നടത്തുന്ന പരപ്പിൽ അജ്മ (31)ലിനെയാണ് വളാഞ്ചേരി ഇൻസ്പെക്ടർ എസ്.എച്ച്.ഒ. ടി. മനോഹരൻ അറസ്റ്റുചെയ്തത്.
കഴിഞ്ഞ 22-ന് പുലർച്ചെ വളാഞ്ചേരിയിൽ കോഴിക്കോട് റോഡിൽ നിർത്തിയിട്ട വാഹനത്തിന്റെ ബാറ്ററി മോഷ്ടിച്ച് പോവുകയായിരുന്ന അജ്മലിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണത്തിനിടയിൽ പോലീസിന് ലഭിച്ചിരുന്നു. അജ്മലിനെ ഇതിനുമുൻപും കളവുകേസിൽ പിടികൂടിയിട്ടുണ്ട്. തിരൂർ മജിസ്‌ട്രേറ്റ് കോടിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ ജി. അനിൽകുമാർ, ടി. ശിവകുമാർ, എം. ജെറിഷ്, സി.പി.ഒ. മനോജ് എന്നിവരുമുണ്ടായിരുന്നു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !