പെരിന്തൽമണ്ണ: മികച്ച പ്രവർത്തനം കാഴചവച്ച സഹകരണ ബാങ്കുകൾക്കായി ഏർപ്പെടുത്തിയ ഫ്രണ്ടിയേഴ്സ് ഇൻ കോ-ഓപ്പറേറ്റിവ് ബാങ്കിംഗ് അവാർഡിനു പെരിന്തൽമണ്ണ അർബൻ ബാങ്ക് തെരഞ്ഞെടുക്കപ്പെട്ടു. ഗോവയിൽ നടക്കുന്ന നാഷണൽ കോ-ഓപ്പറേറ്റീവ് ബാങ്കിംഗ് സമ്മിറ്റിൽ ബാങ്ക് വൈസ് ചെയർമാൻ പി.സി ഷംസുദീൻ, ജനറൽ മാനേജർ വി. മോഹൻ എന്നിവർ ചേർന്നു ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിൽ നിന്നു അവാർഡ് ഏറ്റുവാങ്ങും. നാഷണൽ കോ-ഓപ്പറേറ്റീവ് ബാങ്കിംഗ് സമ്മിറ്റ് റിസർവ് ബാങ്ക് എക്കണോമിക് അനാലിസിസ് ആൻഡ് റിസർച്ച് ജനറൽ മാനേജർ എൻ.പി മോഹപത്ര ഗോവ ഹോളിഡേ ഇൻ ഹോട്ടലിൽ ഉദ്ഘാടനം ചെയ്തു.


