മലപ്പുറം: പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ട രേഖകൾ വീണ്ടെടുക്കാൻ സംസ്ഥാന ഐടി മിഷനും ജില്ലാ ഭരണകൂടവും സംയുക്തമായി അദാലത്ത് സംഘടിപ്പിക്കുന്നു. നഷ്ടപ്പെട്ട ആധാർ, റേഷൻ കാർഡ്, മോട്ടോർവാഹന വകുപ്പ് രേഖകളും ചിയാക്ക്, പഞ്ചായത്ത്, രജിസ്ട്രേഷൻ, എസ്എസ്എൽസി തുടങ്ങിയവയുമായി ബന്ധപ്പെട്ട രേഖകളും അദാലത്തിൽ പങ്കെടുത്ത് വീണ്ടെടുക്കാം.
ഇതിനായി സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള സിറ്റിസണ്‍ കാൾ സെന്റർ നന്പരായ 0471-155300 ബന്ധപ്പെട്ട് നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾ നൽകി അപേക്ഷ രജിസ്റ്റർ ചെയ്യണം.
തുടർന്ന് സർക്കാർ സംഘടിപ്പിക്കുന്ന അദാലത്തിലൂടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. വിവരങ്ങൾ നേരത്തെ രജിസ്റ്റർ ചെയ്താൽ സർട്ടിഫിക്കറ്റുകൾ തിരികെ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാം.


