നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിനാളുകൾ യജ്ഞത്തിൽ പങ്കെടുത്തു. ഇന്നലെ രാവിലെ 9.30ന് പന്തീരടി പൂജയ്ക്ക് ശേഷം പാടവരന്പത്ത് കർഷക മൂപ്പൻ കളത്തുംചാമക്കൽ അയ്യപ്പൻ ഇളനീർ വെട്ടിയാടിയതിനു ശേഷം ആദ്യ ഞാറ്റുമുടി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ സി.സി ദിനേശനു കൈമാറി.
തുടർന്നു ഞാറ്റുമുടി കണ്ടത്തിൽ ഇറക്കി വച്ചു. ഇതിനുശേഷം ഭക്തർ പടത്തിറങ്ങി ഞാറുനട്ടു.
1.88 ഏക്കർ വിസ്തീർണമുള്ള കണ്ടത്തിൽ നടീൽ ഒറ്റ ദിവസം കൊണ്ടു പൂർത്തിയാക്കണം. യജ്ഞം പൂർത്തിയായ ശേഷം കർഷകർ വടക്കെ നടയിൽ ചവിട്ടുകളി നടത്തി. ഇവരെ ദേവസ്വം ആദരിച്ചു.


