സി.ബി.എസ്.ഇ ജില്ല ശാസ്ത്രമേള തിരൂർ ബെഞ്ച്മാർക്ക്‌ സ്കൂൾ ഓവർഓൾ ചാമ്പ്യൻമാർ 

0

കോട്ടക്കൽ: സി.ബി.എസ്.ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ സംഘടിപ്പിച്ച ജില്ല ശാസ്ത്ര പ്രവർത്തി പരിചയ മേള "സിസ്കൈപ്പ് '19 " കോട്ടക്കൽ ഇസ്‌ലാഹിയ പബ്ലിക് സ്കൂളിൽ സമാപിച്ചു. മേളയിൽ  245 പോയിന്റ്കൾ നേടി തിരൂർ ബെഞ്ച്മാർക്ക്‌ ഇന്റർനാഷണൽ സ്‌കൂൾ ഓവർഓൾ ചാമ്പ്യൻമാരായി. 241 പോയിന്റ്കളുമായി കരിപ്പൂർ എയർപോർട്ട് സീനിയർ സെക്കന്ററി സ്‌കൂൾ രണ്ടും 231 പോയിന്റുകൾ വീതം നേടി കോട്ടക്കൽ ഇസ്‌ലാഹിയ പബ്ലിക് സ്കൂളും കോട്ടക്കൽ സേക്രഡ് ഹാർട് സീനിയർ സെക്കൻഡറി സ്കൂളും മൂന്നാം സ്ഥാനം പങ്കിട്ടു. ജില്ലയിലെ  66 സിബിഎസ്ഇ വിദ്യാലയങ്ങളിൽ നിന്നും 1600 വിദ്യാർത്ഥികൾ 22 ഇനങ്ങളിൽ മാറ്റുരച്ചു. മേളയിൽ ആദ്യമായി ഉൾപ്പെടുത്തിയ അധ്യാപകർക്കുള്ള സയൻസ് ക്വിസ് മത്സരത്തിൽ പൊന്നാനി ഭാരതീയ വിദ്യാഭവൻ ഒന്നും കോട്ടക്കൽ സേക്രഡ് ഹാർട് സ്കൂൾ രണ്ടും അമൃത വിദ്യാലയം താനൂർ മൂന്നാം സ്ഥാനവും നേടി. വിജയികളായ ടീം അംഗങ്ങൾക്ക് ക്വിസ് മാസ്റ്റർ നാസ ഗഫൂർ പ്രത്യേക ഉപഹാരങ്ങൾ നൽകി.
 സമാപന സമ്മേളനത്തിൽ ഹിന്ദുസ്ഥാൻ സ്കൗട്ട്സ്  ആൻഡ് ഗൈഡ്സ്  കേരള സംസ്ഥാന ചീഫ് കമ്മീഷണർ എം അബ്ദുൽ നാസർ ഓവർഓൾ ട്രോഫി സമ്മാനിച്ചു. സഹോദയ വൈസ് പ്രസിഡന്റ്‌ നിർമല ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !