മലപ്പുറം: റേഷൻ കാർഡുകൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി നാളെ. ജില്ലയിൽ ഇതുവരെ റേഷൻ കാർഡുകളെ ആധാർ കാർഡുമായി ബന്ധിപ്പിച്ചത് 81.69 % പേർ. ആകെ 44,90,790 കാർഡ് ഉള്ളതിൽ 36,68,321 പേർ നടപടി പൂർത്തിയാക്കി. ഏറനാട് താലൂക്കാണ് മുന്നിൽ 92.86 %. 51.02 ശതമാനവുമായി തിരൂർ താലൂക്കാണ് ഏറ്റവും പിന്നിൽ. ബന്ധിപ്പിക്കാത്തവർക്ക് ഒന്നാം തീയതി മുതൽ റേഷൻ മുടങ്ങുമെന്ന് ജില്ലാ സപ്ലൈ ഓഫിസ് അധികൃതർ അറിയിച്ചു.
ഒരു റേഷൻ കാർഡ് ഉപയോഗിച്ച് രാജ്യത്തെ ഏതു റേഷൻ കടകളിൽനിന്നും സാധനങ്ങൾ വാങ്ങാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായാണ് റേഷൻ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കുന്നത്.
റേഷൻ കടകളിലൂടെയും അക്ഷയ കേന്ദ്രങ്ങൾ വഴിയും സപ്ലൈ ഓഫിസുകൾ വഴിയും ബന്ധിപ്പിക്കാം. ഇതിനുമാത്രമായി റേഷൻ കട തലത്തിലും താലൂക്ക് തലത്തിലും പഞ്ചായത്ത് തലത്തിലും ക്യാംപുകൾ നടത്തിയിരുന്നു. ബന്ധിപ്പിക്കാൻ റേഷൻ കാർഡിൽ പേരുള്ള ഏതെങ്കിലും അംഗം കാർഡിന്റെയും ആധാർ കാർഡിന്റെയും പകർപ്പുമായെത്തിയാൽ മതി.
civilsupplieskerala.gov.in എന്ന വെബ്‌സൈറ്റ് വഴിയും ആധാർ നമ്പർ ചേർക്കാം. നിലവിൽ കാർഡിൽ ഉൾപ്പെട്ട ഒരംഗത്തിന്റെയെങ്കിലും ആധാർ ചേർത്തിട്ടുണ്ടെങ്കിൽ മാത്രമേ ഈ സൗകര്യം ലഭിക്കൂ..



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !