കോട്ടക്കൽ: പ്രളയക്കെടുതിയിൽ നിന്ന് അതിജീവനത്തിന്റെ പാതയിലേക്ക് കടക്കുന്ന കേരളത്തിന് കൈതാങ്ങായി കോട്ടക്കൽ ആര്യ വൈദ്യശാലയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാലു ലക്ഷം രൂപ നൽകി. നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണന് ആര്യവൈദ്യശാല ട്രസ്റ്റിയംഗവും ചീഫ് ഫിസിഷ്യനുമായ ഡോ: പി.എം. വാരിയർ ചെക്ക് കൈമാറി. താനൂർ എം.എൽ.എ വി.അബ്ദു റഹ്മാൻ, ആര്യവൈദ്യശാല ജനറൽ മാനേജർ ശുഭലക്ഷ്മി നാരായണൻ, ജോയൻറ് ജനറൽ മാനേജർ പി.രാജേന്ദ്രൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. തിരൂർ വാഗൺ ട്രാജഡി ഹാളിൽ ടൂറിസം വാരാഘോഷ സമാപന ചടങ്ങായിരുന്നു വേദി. കഴിഞ്ഞ പ്രളയകാലത്ത് ഒരു കോടി രൂപയാണ് ആര്യവൈദ്യശാല ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.


