ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിച്ച ആസ്യാത്ത ആർക്കും ഒരു ബുദ്ധിമുട്ടാകാതെ ഈ ലോകത്ത് നിന്ന് വിടചൊല്ലി. ഇന്ന് രാവിലെ വൃദ്ധസദനത്തിൽ എത്തിയപ്പോൾ ദുഃഖഭാരത്താൽ ഘനീഭവിച്ച അവസ്ഥയിലായിരുന്നു അവിടം മുഴുവൻ. ആസ്യാത്തയുമായി രക്തബന്ധമോ കുടുംബ ബന്ധമോ ഒന്നുമില്ലാത്ത അവിടുത്തെ അന്തേവാസികൾ വിങ്ങിപ്പൊട്ടുന്നത് കണ്ടപ്പോൾ അറിയാതെ എന്റെ കണ്ണുകളും നനഞ്ഞ് പോയി. മക്കളോ അടുത്ത ബന്ധുക്കളോ മയ്യത്ത് നമസ്കാരത്തിന് നേതൃത്വം നൽകലാണല്ലോ മത നിയമമനുസരിച്ച് ഉത്തമം. ആസ്യാത്ത മകനെപ്പോലെ കണ്ട എനിക്കു തന്നെ അവരുടെ ജനാസ നമസ്കാരത്തിന് നായകത്വം വഹിക്കാൻ കഴിഞ്ഞത് മനോവിഷമത്തിനിടയിലും സന്തോഷം പകർന്ന് നൽകുന്ന ഒന്നാണ്. ആസ്യാത്തയുടെ പരലോക മോക്ഷത്തിനായി ജശദീശ്വരനോട് നമുക്ക് പ്രാർത്ഥിക്കാം.DR .K.T.JALEEL


