കാടാമ്പുഴ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം. സാംസ്ക്കാരിക സമ്മേളനം ചലചിത്ര താരം നരേൻ ഉദ്ഘാടനം ചെയ്തു


കാടാമ്പുഴ: നടന താള രാഗലയങ്ങൾ തീർത്ത് കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി.ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷത്തിന്റെ ഭാഗമായുള്ള സാംസ്ക്കാരിക സമ്മേളനം ചലചിത്ര താരം നരേൻ ഉദ്ഘാടനം ചെയ്തു.

മലബാർ ദേവസ്വം ബോർഡ് നിയുക്ത അംഗം ടി.എൻ.ശിവശങ്കരൻ അധ്യക്ഷത വഹിച്ചു. ക്ഷേത്രം മേൽശാന്തി പുതുമന നാരായണൻ എമ്പ്രാന്തിരി ദീപം തെളിയിച്ചതോടെ ചടങ്ങുകൾക്ക് തുടക്കമായി. അസിസ്റ്റൻറ് കമ്മിഷണർ കെ.സുജാത, എം.വി അച്ചുതവാര്യർ എന്നിവർ സംസാരിച്ചു.

എക്സിക്യൂട്ടിവ് ഓഫീസർ കെ.പി മനോജ് സ്വാഗതവും ടി.എൻ  മുരളിധരൻ നന്ദിയും പറഞ്ഞു. നർത്തകി പാർവ്വതി നമ്പ്യാർ അവതരിപ്പിച്ച നൃത്തവും അരങ്ങേറി. രണ്ടാം ദിവസമായ തിങ്കളാഴ്ച ആറരക്ക് സംഗീതാർച്ചനയും ഏഴരക്ക് മൃദു തരംഗും അരങ്ങേറും.


കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ മീഡിയ വിഷൻ തത്സമയ സംപ്രേക്ഷണം ചെയ്യുന്നു. കൂടാതെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് മീഡിയ വിഷന്റെ  വെബ്സൈറ്റിലൂടെയും, യൂട്യൂബ് ചാനലിലൂടെയും തത്സമയം ആസ്വദിക്കാം ...






നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !