പ്രളയ ദുരിതാശ്വാസ പ്രവർത്തങ്ങൾ ഉൾപ്പെടെ പൊതുജനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കേണ്ട ഓഫീസ് നിശ്ചലമായ അവസ്ഥയാണ്.
ജില്ലയുടെ കിഴക്കൻ മേഖല ഉൾപെടുന്ന പെരിന്തൽമണ്ണ റവന്യു ഡിവിഷന് നിരവധി ആവശ്യങ്ങൾക്കായി പെരിന്തൽമണ്ണ റവന്യൂ ഡിവിഷൻ ആസ്ഥാനത്ത് നിരവധി പേരാണ് ഓരോ ദിവസവും എത്തുന്നത്.
പൊതുവഴി സംബന്ധിച്ച തർക്കങ്ങൾ, ജനന, മരണ രജിസ്ട്രേഷനിലെ പാകപ്പിഴകൾ തിരുത്തി സർട്ടിഫിക്കറ്റ് നൽകൽ, ഭൂമി അതിര് സംബന്ധിച്ച തർക്കങ്ങൾ, തുടങ്ങി ആയിരക്കണക്കിന് കേസുകളിൽ തീർപ്പാക്കാനുള്ള അധികാരം സബ്കളക്ടർക്കോ അല്ലെങ്കിൽ പകരം നിയമിക്കുന്ന ആർഡിഒക്കോ മാത്രമാണ്.


