നിലമ്പൂര്‍-നാടുകാണി ചുരം വഴി ഉള്ള ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ഊർജ്ജിത ശ്രമങ്ങൾ തുടരുന്നതായി പൊതുമരാമത്ത് വകുപ്പ്. ചെറിയ വാഹനങ്ങൾ കടത്തി വിടുന്നത് സംബന്ധിച്ചുള്ള തീരുമാനം തിങ്കളാഴ്ച ഉണ്ടാകും. ചുരത്തിൽ കൂറ്റൻ പാറക്കല്ല് വീഴുകയും പലയിടത്തും വിള്ളലുണ്ടാകുകയും ഭൂമി താഴുകയും ചെയ്തതോടെയാണ് ഗതാഗതം നിരോധിച്ചത്. ഉരുൾപൊട്ടലിനെ തുടർന്ന് റോഡിൽ പാറക്കൂട്ടങ്ങൾ വന്നടിഞ്ഞ് കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് ചുരം പാതയിലെ ഗതാഗതം മുടങ്ങിയത്. മുപ്പതിന് ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ ചുരം പാതയുടെ പുനർനിർമാണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യും.
ചീഫ് എൻജിനീയർ അടുത്തദിവസം ചുരം പാത സന്ദർശിക്കുന്നുണ്ട്. ഗതാഗതം പൂർണ്ണ സ്ഥിതിയിലാക്കാൻ കൂടുതൽ സമയം എടുക്കുമെങ്കിലും, താൽക്കാലിക ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. പാറക്കൂട്ടങ്ങൾ നീക്കം ചെയ്ത് രണ്ട് ദിവസം ചെറു വാഹനങ്ങൾ കടന്നു പോയെങ്കിലും ജാറത്തിനു സമീപം മണ്ണ് താഴ്ന്ന ഭാഗത്ത് അപകടഭീഷണി ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഗതാഗതം നിരോധിക്കുകയായിരുന്നു. ജില്ലയിലെ പ്രളയം തകർത്ത റോഡുകളുടെ പുനർനിർമാണത്തിന് 700 കോടിയിലധികം ചില വരും. ഒക്ടോബർ മാസം അവസാനത്തോടെ റോഡുകൾ അന്താരാഷ്ട്ര നിലവാരത്തിൽ ഗതാഗതയോഗ്യമാക്കാനാണ് തീരുമാനം



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !