മലപ്പുറം: ഇന്നലെ നടന്ന സംസ്ഥാനത്തെ പോളി ടെക്നിക് കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ എംഎസ്എഫിനും മുന്നണിക്കും വൻവിജയം നേടാൻ കഴിഞ്ഞു. മലപ്പുറം ജില്ലയിൽ ഇലക്ഷൻ നടക്കുന്ന അഞ്ച് പോളി ടെക്നിക് കോളജുകളിൽ മൂന്നും എംഎസ്എഫും മുന്നണിയും തൂത്തുവാരി.
തിരൂരിലെ എസ്എസ്എം പോളിടെക്നിക് കോളജ്, മഞ്ചേരി ഗവണ്മെന്റ് പോളി ടെക്നിക് കോളേജ്, തിരുരങ്ങാടി അവുക്കാദർക്കുട്ടി നഹാ സാഹിബ് ഗവണ്മെന്റ് പോളി ടെക്നിക് കോളജുകളിൽ എംഎസ്എഫ് മുന്നണിയായും യൂണിയൻ നേടി. എസ്എഫ്ഐ വർഷങ്ങളായി കുത്തകയാക്കി വച്ചിരുന്ന തിരുരങ്ങാടി പോളി ടെക്നിക്ക് കോളജ് എസ്എഫ്ഐയിൽ നിന്നും പിടിച്ചെടുത്തു. പെരിന്തൽമണ്ണ അങ്ങാടിപ്പുറം ഗവണ്മെന്റ് പോളിയിൽ എംഎസ്എഫും മുന്നണിയും വലിയ മുന്നേറ്റമാണ് നടത്തിയത്.
എസ്എഫ്ഐ നടത്തുന്ന അക്രമ രാഷ്ട്രീയത്തെ കാന്പസുകളിൽ വിദ്യർത്ഥികൾ കാന്പസുകളിൽ നിന്ന് പുറം തള്ളുന്ന കാഴ്ച്ചയാണ് കഴിഞ്ഞ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിലും ഇന്നലെ നടന്ന പോളി ടെക്നിക് കോളജിലെ ഇലക്ഷൻ റിസൾട്ട് വന്നതോടെ കാണാൻ പറ്റുന്നതെന്ന് എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് റിയാസ് പുൽപ്പറ്റയും ജില്ലാ ജനറൽ സെക്രട്ടറി കബീർ മുതുപറന്പും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.


