അപകടത്തിൽ മരിച്ച പേരശ്ശനൂർ സ്വദേശികൾക്ക് നാടിന്റെ അന്ത്യാഞ്ജലി


വളാഞ്ചേരി: മധുരയ്ക്കു സമീപം കാർ അപകടത്തിൽ മരിച്ച പേരശ്ശനൂർ സ്വദേശികളായ 4 പേർക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. വ്യാഴാഴ്ച ഉച്ചയ്ക്കു മൂന്നിന് വാടിപ്പട്ടി ദേശീയ പാതയിലുണ്ടായ അപകടത്തിൽ വാളൂർ കളത്തിൽ മുഹമ്മദലിയുടെ ഭാര്യ റസീന (39) മകൻ ഫസൽ (21), മകൾ ഷഹന (7), കാറോടിച്ചിരുന്ന മൂടാൽ ചോലക്കൽ പുല്ലാട്ടിൽ ഹിളർ (47) എന്നിവരാണു മരിച്ചത്. മൃതദേഹങ്ങൾ ഇന്നലെ രാത്രി വൈകി നാട്ടിലെത്തിച്ചു. റസീനയുടെ മറ്റൊരു മകൾ ഷിഫാന(19), കാർ ഉടമ കുറ്റിപ്പുറം സ്വദേശി വി.പി.സുബൈർ എന്നിവർ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതമിഴ്നാട്ടിലെ ഏർവാടിയിൽ തീർഥാടനത്തിനു പുറപ്പെട്ട സംഘം സഞ്ചരിച്ച കാർ, മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നാലുപേരും തൽക്ഷണം മരിച്ചു. രണ്ടാമത്തെ കാറിൽ സഞ്ചരിച്ചിരുന്ന ആന്ധ്ര സ്വദേശികളായ 4 പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ മധുരയിലെ സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷമാണ് മൃതദേഹങ്ങൾ നാട്ടിലെത്തിച്ചത്. മൂടാലിൽ ഓട്ടോറിക്ഷ ഡ്രൈവറാണ് മരിച്ച ഹിളർ. ഭാര്യ: സുമയ്യ. മക്കൾ: ഫർഹാന, ഫായിസ, ഫാസില, ഫിദ, ബദറുന്നീസ, മുഹമ്മദ് അസ്‌ലം. ചോലയ്ക്കലിലാണു കബറടക്കം. പേരശ്ശനൂർ ജുമാ മസ്ജിദിലാണു റസീനയുടെയും ഫസലിന്റെയും ഷഹനയുടെയും കബറടക്കം.


നൊമ്പരപ്പൂക്കൾ ഏറ്റുവാങ്ങി റസീനയും മക്കളും യാത്രയായപ്പോൾ പേരശ്ശനൂർ വാളൂർ കളത്തിലെ വീട്ടിൽ മുഹമ്മദലിയും ഷിഫാനയും തനിച്ചായി. കളിചിരികൾ നിറഞ്ഞ വീട്ടിൽ വ്യാഴാഴ്ച രാത്രി മുതൽ സങ്കടം തളംകെട്ടി നിൽക്കുകയായിരുന്നു. ഇന്നലെ രാത്രി വൈകി അമ്മയുടെയും രണ്ടുമക്കളുടെയും മൃതദേഹമെത്തിച്ചതോടെ അവിടെ കൂടി നിന്നവർ സകല നിയന്ത്രണങ്ങളും വിട്ടു വിതുമ്പി.

ഭാര്യയുടെയും മക്കളുടെയും ചേതനയറ്റ ശരീരം നോക്കി നിൽക്കുന്ന മുഹമ്മദലിയായിരുന്നു കരളലിയിക്കുന്ന കാഴ്ച. ഷാർജയിൽ ജോലി ചെയ്യുന്ന മുഹമ്മദലി ഒന്നരവർഷത്തിനുശേഷമാണ് ഇന്നലെ നാട്ടിലെത്തിയത്. ഉറ്റവരുടെ വേർപാട് ഉൾക്കൊള്ളാൻ ഇനിയും പേരശ്ശനൂർ ഗ്രാമവാസികൾക്കായിട്ടില്ല.

ഏർവാടിയിലേക്കു തീർഥാടനത്തിനു പുറപ്പെടുന്നതിനു മുൻപ് യാത്ര പറയാനെത്തിയ നാലുപേരുടെയും മുഖം ഇപ്പോഴും മനസ്സിൽ നിന്നു മാഞ്ഞിട്ടില്ലെന്നു അയൽവാസികൾ പറയുന്നു. മധുരയിലെ അപകടവാർത്ത വ്യാഴാഴ്ച വൈകിട്ട് മുതൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോൾ ഉഅത് തങ്ങളുടെ ഉറ്റവർ ആകരുതേ എന്ന പ്രാർഥനയിലായിരുന്നു പ്രദേശവാസികൾ.

രാത്രി വൈകിയോടെയാണ് മരണം സ്ഥിരീകരിക്കുന്നത്. അപകടം നടന്നതിനു പിന്നാലെ റോഡിലൂടെ കടന്നുപോയ മലയാളികൾ വാഹനത്തിൽ നിന്നു റോഡിലേക്കു തെറിച്ചുവീണ പ്ലാസ്റ്റിക് കവറുകൾ കണ്ടെടുത്തിരുന്നു. അതിൽ വളാഞ്ചേരിയിലെ കടകളുടെ മേൽവിലാസം കണ്ടെത്തിയതോടെയാണു അപകട വിവരം നാട്ടിലറിഞ്ഞത്.  മധുരയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷിഫാനയെ ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.  ‌‌‌‌‌‌യിലാണ്.

നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !