അരിപ്പാറ വെള്ളച്ചാട്ടത്തിലെ കയത്തിൽപ്പെട്ട് യുവാവിനെ കാണാതായി. തിരച്ചിൽ ശക്തമാക്കി. അരിപ്പാറയിൻ എത്തിയ ആറുപേരടങ്ങുന്ന, വിനോദ സഞ്ചാര സംഘത്തിലെ ഒരാളെയാണ് കാണാതായത്. പള്ളിക്കൽ ബസാറിലെ കണിയാടത്ത് ജ്വല്ലറി ജീവനക്കാരനും പുത്തൂർ പള്ളിക്കൽ പരേതനായ പാലയിൽ അമ്പലാടത്ത് അഹമ്മദ് കുട്ടിയുടെ മകൾ ഷാജിതയുടെ മകനുമായ ആഷിഖാണ് കയത്തിൽ മുങ്ങി കാണാതായത്. തിരച്ചിൽ തുടരുന്നു. അരിപ്പാറ വെള്ളച്ചാട്ടത്തിലെ ഒഴുക്കിൽ വടം വലിച്ച് കെട്ടിയാണ് ആണ് തിരച്ചിൽ നടക്കുന്നത്. ഫയർഫോഴ്സ്, പോലീസ്, നാട്ടുകാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടക്കുന്നത്. തിരുവോണനാളിൽ വൈകിട്ടാണ് സംഭവം നടന്നത്


