താനൂർ: നിർമാണത്തിലിരിക്കുന്ന താനൂർ തുറമുഖത്തിന്റെ പൂർത്തീകരണത്തിനായി നബാർഡിൽനിന്ന് 15 കോടി രൂപ അനുവദിച്ചതായി വി. അബ്ദുറഹിമാൻ എം.എൽ.എ അറിയിച്ചു. നിലവിൽ 1100 മീറ്റർ നീളമുള്ള തെക്കുഭാഗത്തെ പുലിമുട്ട് 250 മീറ്റർകൂടി നീളം വർധിപ്പിക്കും. വടക്കുഭാഗത്ത് 690 മീറ്ററുള്ളത് 740 മീറ്ററായി നീട്ടും. പണി വേഗത്തിൽ പൂർത്തീകരിക്കും.
തുറമുഖത്തിന്റെ നിർമാണപ്രവൃത്തികൾ മന്ദഗതിയിലാണെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഭാവിയിൽ വന്നേക്കാവുന്ന എല്ലാ പ്രയാസങ്ങളും ഒഴിവാക്കാനുതകുന്ന രീതിയിലാണ് തുറമുഖത്തിന്റെ പുതുക്കിയ നിർമാണമെന്ന് അധികൃതർ അറിയിച്ചു.


