മലപ്പുറം: സംശുദ്ധ ജീവിതംനയിച്ച പണ്ഡിതവര്യൻമാരുടെ മരണം ലോകത്തിന്റെ മരണമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. അന്തരിച്ച സമസ്ത മുശാവറ അംഗങ്ങളായ എം.എ ഖാസിം മുസ്‌ലിയാർ,ചെറുവാളൂർ ഹൈദ്രോസ് മുസ്‌ലിയാർ, എം .എം മുഹിയുദ്ധീൻ മുസ്‌ലിയാർ എന്നിവരുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
സമസ്തകേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ പാണക്കാട് മർവ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനായി. സി.കെ.എം സ്വാദിഖ് മുസ്‌ലിയാർ അനുഗ്രഹപ്രഭാഷണം നടത്തി. അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. സമസ്ത വൈസ് പ്രസിഡന്റ് യു.എം അബ്ദുറഹ്‌മാൻ മുസ്‌ലിയാർ കാസർകോട്, മുശാവറ അംഗങ്ങളായ ത്വാഖ അഹമ്മദ് മുസ്‌ലിയാർ മംഗലാപുരം, വില്യാപ്പള്ളി ഇബ്രാഹിം മുസ്‌ലിയാർ, മരക്കാർ മുസ്‌ലിയാർ നിറമരുതൂർ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, ഹൈദർ ഫൈസി പനങ്ങാങ്ങര, വാക്കോട് മൊയ്തീൻകുട്ടി ഫൈസി, എം പി മുസ്തഫ ഫൈസി, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാർ തുടങ്ങിയവർ പ്രസംഗിച്ചു.


