സഹായം ചോദിച്ചെത്തി മോഷണം. ഒടുവില്‍ രഹസ്യ ക്യാമറയിൽ കുടുങ്ങി. സംസാരിക്കാനാകാത്ത വ്യക്തിയാണ്. എന്നാൽ മോഷണം നടത്താൻ അതി വിദഗ്ധൻ. പെരിന്തല്‍മണ്ണയിലെ അല്‍ഫ എഞ്ചിനീയറിംഗ് കമ്പനി എന്ന കടയിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം സഹായം ചോദിച്ചെത്തിയ ആള്‍ മേശപ്പുറത്തിരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുകയായിരുന്നു. രഹസ്യ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ച് പെരിന്തല്‍മണ്ണ പൊലീസ് അന്വേഷണം നടത്തി വരികയാണ്. സഹായം ചോദിച്ചെത്തിയ ആൾ സഹായമഭ്യർത്ഥിക്കുന്ന അപേക്ഷ കടയുടമയ്ക്ക് നൽകി. തുടർന്ന് മേശപ്പുറത്തിരിക്കുന്ന മൊബൈൽ ഫോണിന് സമീപത്തേക്ക് അപേക്ഷ ഫോം നീട്ടുകയും അത് രഹസ്യമായി കൈക്കലാക്കുകയും ചെയ്യുന്നു. ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുള്ളതാണ്. ആരാണ് ഇയാൾ എന്നാണ് ഇപ്പോൾ പോലീസ് അന്വേഷണം നടത്തുന്നത്.


