ധാര്‍മികമൂല്യങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമം ചെറുക്കണം: വിസ്ഡം ഡയലോഗ് സമ്മേളനം




തിരൂര്‍: മത ദര്‍ശനങ്ങളിലൂടെയും മഹത്തുക്കളുടെ സദുപദേശങ്ങളിലൂടെയും പരമ്പരാഗതമായി സമൂഹത്തില്‍ നിലനില്‍ക്കുന്ന ധാര്‍മികമൂല്യങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളെ കേരളീയ സമൂഹം തിരിച്ചറിയണമെന്ന് വിസ്ഡം യൂത്ത് സംസ്ഥാന സമിതിസംഘടിപ്പിച്ച ഡയലോഗ് സമ്മേളനം ആഹ്വാനം ചെയ്തു.ധാര്‍മിക സദാചാര മൂല്യങ്ങളെ വെല്ലുവിളിച്ച് സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള ഏതുതരം നീക്കങ്ങളെയും തടയണം. ശാസ്ത്ര സത്യങ്ങളെ വികലവാദങ്ങള്‍ക്കു വേണ്ടി വളച്ചൊടിക്കുകയും ദൈവിക സന്ദേശങ്ങളെയും പ്രവാചകന്‍മാരെയും അധിക്ഷേപിക്കുകയും ചെയ്യുന്നവര്‍ക്കെതിരേ സമൂഹം ജാഗ്രത പാലിക്കണം.ശത്രുക്കളോടു പോലും നീതിപൂര്‍വം വര്‍ത്തിക്കണമെന്ന സന്ദേശമാണ് പ്രവാചകന്‍ മുഹമ്മദ് നബി(സ)ജീവിതത്തിലൂടെ ലോകത്തിനു കാണിച്ചുകൊടുത്തത്.യുദ്ധ സന്ദര്‍ഭത്തില്‍ പോലും സ്ത്രീകളോടും കുട്ടികളോടും അനീതി പ്രവര്‍ത്തിക്കരുതെന്ന സന്ദേശമാണ് പ്രവാചകന്‍ നല്‍കിയത്.കുടുംബ ബന്ധങ്ങള്‍ പവിത്രമാണെന്നും ബന്ധങ്ങള്‍ മുറിക്കുന്നവര്‍ മതത്തിന് പുറത്താണെന്നുമുള്ള പ്രവാചകധ്യാപനങ്ങള്‍ സമൂഹം പഠനവിധേയമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

മുഹമ്മദ് നബി: കുടുംബം, ധാര്‍മികത എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച സമ്മേളനം വിസ്ഡം ഇസ് ലാാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍ ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സജ്ജാദ് അധ്യക്ഷത വഹിച്ചു. വിസ്ഡം ബുക്‌സ് പുറത്തിറക്കിയ പുതിയ പുസ്തകങ്ങളുടെ പ്രകാശനം കെ സി മുഹമ്മദ് നജീബിന് നല്‍കി സി മമ്മുട്ടി എംഎല്‍എ നിര്‍വഹിച്ചു.നേര്‍പഥം വാരിക സപെഷ്യല്‍ പതിപ്പിന്റെ പ്രകാശനം ആലത്തിയൂര്‍ ദാറുല്‍ ഖുര്‍ആന്‍ ഡയറക്ടര്‍ നൂറുല്‍ അമീന് നല്‍കി അബുബക്കര്‍ സലഫി നിര്‍വഹിച്ചു. സി മമ്മൂട്ടി എംഎല്‍എ,വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അശ്‌റഫ്,സംസ്ഥാന വൈസ് പ്രസിഡന്റ് ഹാരിസ് ബിനു സലീം, വിസ്ഡം യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി യു മുഹമമദ് മദനി, ജാമിഅ അല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ ഡയറക്ടര്‍ ഫൈസല്‍ മൗലവി പുതുപ്പറമ്പ്, അബ്ദുല്‍ മാലിക്ക് സലഫി, സാദിഖ് മദീനി, സി പി അബ്ദുല്ല ബാസില്‍, സി പി സലീം, ഡോ. സി മുഹമ്മദ് റാഫി, അബ്ദുല്ലാ ഫാസില്‍ കണ്ണൂര്‍,മുനവ്വര്‍ സ്വലാഹി, മുജീബ് മദനി,ഒ മുഹമമദ് അന്‍വര്‍ എടത്തനാട്ടുക്കര, ഡോ.പി പി നസീഫ്, താജുദ്ദീന്‍ സ്വലാഹി, പി യു സുഹൈല്‍ സംസാരിച്ചു.



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !