ദേശീയപാത ചങ്കുവെട്ടി ജങഷന് സമീപം പാലത്തറയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ മധ്യവയസ്ക്കൻ മരിച്ചു. ചെറുമുക്ക് സ്വദേശി പൂഴിക്കാട്ടിൽ മുഹമ്മദലിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന (ജലീൽ ) സഹയാത്രികന് പരിക്കേറ്റു. തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഷൺമുഖൻ ബസുമായാണ് കൂട്ടിയിടിച്ചത് . മൃതദേഹം എച്ച്.എം.എസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


