സ്വകാര്യ വ്യക്തികളിൽ നിന്നും കോഴവാങ്ങി രാത്രിയുടെ മറവിൽ മതിൽ പൊളിച്ചു നീക്കിയതിൽ പ്രതിഷേധിച്ച് പ്രതീകാത്മക മതിൽ തീർത്ത് ഡി.വൈ.എഫ്.ഐ വളാഞ്ചേരി മേഖല കമ്മിറ്റി വ്യത്യസ്ത പ്രതിഷേധം സംഘടിപ്പിച്ചു. സമരം സിപിഎം വളാഞ്ചേരി ലോക്കൽ സെക്രട്ടറി എൻ വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. കെ.പി യാസർ അറഫാത്ത്, ഇ.പി അച്യുതൻ, റിനേഷ് പി ചന്ദ്രൻ,പി യാസർ, കെ ജയൻ പൈങ്കൽ ആബിദ്, എന്നിവർ സംസാരിച്ചു. വി.പി സബിനേഷ്, കെ വിശാഖ് ഉണ്ണി, പി ഹനീഫ, പൈങ്കൽ അബ്ദുറഹിമാൻ, ഷമീർ പാക്കത്ത് എന്നിവർ നേതൃത്വം നൽകി.


