കോട്ടക്കലിന്റെ സ്വപ്ന പദ്ധതി യാഥാർത്ഥ്യത്തിലേക്ക്, പുതിയ ബസ്റ്റാൻഡിന് നവംബറിൽ തുടക്കം .


കോട്ടക്കൽ: ആയുർവേദ നഗരത്തിന്റെ സ്വപ്ന പദ്ധതിയായ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോപ്പ്ളക്സ് യാഥാർത്ഥ്യത്തിലേക്ക്. 27 കോടി രൂപയുടെ നിർമ്മാണ പദ്ധതികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നവംബറിൽ തറക്കല്ലിടുമെന്നാണ് സൂചന. നഗരസഭ ചെയർമാൻ കെ.കെ നാസർ അദ് ദേഹത്തെ സന്ദർശിച്ചു. വിഷയം അവതരിപ്പിച്ചു.

നിലവിൽ ബസ് സ്റ്റാൻഡ് നിലനിൽക്കുന്ന ഒന്നര ഏക്കർ ഭൂമിയിലാണ് പുതിയ ഷോപ്പിങ് കോപ്ളക്സ് വരുന്നത്. പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി മൂന്നു നിലകളിലാണ് കെട്ടിടം .106 മുറികളുണ്ടാകും. സ്ഥിരം കച്ചവടക്കാർക്ക്  മുൻഗണന നൽകും. ആധുനിക സംവിധാനത്തോടെയുള്ള ശുചി മുറി, വാഹനപാർക്കിങ്, എന്നിവ ഉൾപ്പെടുത്തിയാണ് നിർമ്മാണം. കഴിഞ്ഞ ദിവസം വിവിധ വകുപ്പ് മേധാവികൾ, സംഘടനപ്രതിനിധികൾ എന്നിവരുടെ യോഗം ചേർന്നു. തീരുമാനങ്ങൾ ഇപ്രകാരമാണ്.

  1. തിരൂര്‍, വളാഞ്ചേരി ഭാഗത്ത്  നിന്നുള്ള ബസുകള്‍ സ്റ്റാന്‍ഡിന് മുന്‍വശമുള്ള സ്ഥലത്ത് ആളുകളെ ഇറക്കണം.
  2. ഇവിടെ താത്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കും. തുടര്‍ന്ന് കൃഷിഭവന്‍ റോഡിലൂടെ കടന്ന് പോവണം.
  3. മലപ്പുറം, പെരിന്തല്‍മണ്ണ ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ കൃഷിഭവന്‍ റോഡിലൂടെ കടന്ന് സ്റ്റാൻഡിന് റ പിറകിലെത്തണം. 
  4. സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് പാര്‍ക്കിങ് ഒരുക്കുo.
  5. ബസ് സ്റ്റാന്‍ഡിനുളളിലൂടെ കടന്ന് തിരിച്ച് പോവാം.
  6. ഒട്ടോറിക്ഷകള്‍ക്ക് ബസ് സ്റ്റാന്‍ഡിന് പിറകില്‍ സൗകര്യമേര്‍പ്പെടുത്തും.

നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !