''സതീശന് വേറെ പണിയൊന്നുമില്ലെങ്കിൽ പോയി കുറ്റി പറിക്കട്ടെ'': ഇ.പി ജയരാജൻ

0
''സതീശന് വേറെ പണിയൊന്നുമില്ലെങ്കിൽ പോയി കുറ്റി പറിക്കട്ടെ'': ഇ.പി ജയരാജൻ | '' If Satheesan has no other work to do, let him go and peel it '': EP Jayarajan

മുസ്ലീം ലീഗിന്റെ തണലില്‍ വളരുന്ന ഒരു പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. മുസ്ലീം ലീഗ് ഇല്ലങ്കില്‍ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ കഴിയാത്ത ഈ ഗതികെട്ട പാര്‍ട്ടിയോട് എന്ത് പറയാനാണെന്നും ഇ.പി ജയരാജന്‍ ചോദിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന് വേറെ പണിയൊന്നുമില്ലെങ്കിൽ പോയി കുറ്റി പറിക്കട്ടെയെന്ന് സിപിഎം നേതാവ് ഇ.പി ജയരാജൻ. കെ-റെയിലിനെതിരായ സമരത്തിൽ നിന്ന് കോൺഗ്രസ് ഒട്ടും പുറകോട്ടില്ലെന്ന് വി.ഡി സതീശൻ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇ.പി ജയരാജന്റെ പ്രതികരണം.

കെ-റെയിൽ സമരത്തിനു പിന്നിൽ വിവര ദോഷികളാണെന്നും ഇ.പി ജയരാജൻ പറഞ്ഞു. കോൺഗ്രസ് നേതൃത്വം അറു വഷളന്മാരുടെ കയ്യിലാണെന്നും അദ്ദേഹം ആക്ഷേപിച്ചു. കിഫ്ബിയെ എതിർത്ത കോൺഗ്രസ് നേതാക്കൾ ഇപ്പോൾ തലയിൽ മുണ്ടിട്ട് കിഫ്ബി ഓഫിസിനു മുന്നിൽ പോയി ആനുകൂല്യത്തിന് കാത്ത് നിൽക്കുകയാണെന്നും കെ റെയിൽ സമരത്തിൽ ജനങ്ങളില്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

'ലീഗിന്റെ തണലിൽ വളരുന്ന പാർട്ടിയാണ് കോൺഗ്രസ്, ലീഗ് ഇല്ലങ്കിൽ ഒരു സീറ്റിൽ പോലും ജയിക്കാൻ കഴിയാത്ത ഈ നാണംകെട്ട പാർട്ടിയോട് എന്ത് പറയാൻ, കോൺഗ്രസ് വരാത്തത് കൊണ്ട് പാർട്ടി കോൺഗ്രസ് തകർന്നു പോകില്ല, അവരോട് പോയി പണി നോക്കാൻ പറ', ഇ.പി ജയരാജൻ പറഞ്ഞു. 'ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക, എന്നിട്ട് അതിനെ തല്ലിക്കൊല്ലാൻ ആഹ്വാനം നടത്തുകയും ചെയ്യുന്ന സമീപനമാണ് യു.ഡി.എഫിന്റേത്, പഴയ ചങ്ങനാശേരി അനുഭവം വച്ച് ചങ്ങനാശേരിയിൽ വിമോചന സമരം നടത്താനാകില്ലെന്ന് മുൻ മന്ത്രി എ.കെ ബാലൻ പറഞ്ഞു.

കെ-റെയിലിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം കനക്കുകയാണ്. സിൽവർലൈൻ പദ്ധതിക്കെതിരായ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ വീണ്ടും വ്യക്തമാക്കി. സിൽവർലൈൻ കല്ലുകൾ പിഴുതെറിഞ്ഞ് ജയിലിൽ പോകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ജയിലിൽ പോകാൻ യുഡിഎഫ് നേതാക്കൾ തയ്യാറാണ്. സാധാരണക്കാരെ ജയിലിലേക്ക് വിടില്ല. പദ്ധതിക്ക് പിന്നിൽ വൻ അഴിമതിയുണ്ടെന്നും സതീശൻ ആരോപിച്ചു.
Content Highlights:  '' If Satheesan has no other work to do, let him go and peel it '': EP Jayarajan
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !