വെട്ടിച്ചിറ: വെട്ടിച്ചിറ ടോൾ പ്ലാസയിൽ പ്രദേശവാസികൾക്ക് സൗജന്യ യാത്ര ഉറപ്പാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ സംഘടിക്കുന്നു. ഇതിന്റെ ഭാഗമായി കക്ഷിരാഷ്ട്രീയ ഭേദമന്യേ 'ഹൈവേ പ്രാദേശിക കൂട്ടായ്മ' രൂപീകരിച്ചു.
കരിപ്പോൾ മദ്രസ ഹാളിൽ നടന്ന യോഗത്തിൽ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ-സാമൂഹ്യ-മത സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.
തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീൻ യോഗത്തിൽ പങ്കെടുക്കുകയും നാട്ടുകാരുടെ ന്യായമായ ആവശ്യത്തിന് തന്റെ പൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു.
വിഷയത്തിലെ നിയമപരമായ വശങ്ങളെക്കുറിച്ച് ഹൈക്കോടതി അഭിഭാഷകൻ വിശദീകരിച്ചു. നിയമവഴിയിലൂടെ നാട്ടുകാരുടെ അവകാശങ്ങൾ നേടിയെടുക്കാനാണ് കൂട്ടായ്മയുടെ തീരുമാനം. പ്രദേശവാസികളുടെ യാത്രാക്ലേശം പരിഹരിക്കാൻ ആതവനാട് പഞ്ചായത്ത് ഭരണസമിതി എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ജനകീയമായ ഈ മുന്നേറ്റത്തിലൂടെ ടോൾ വിഷയത്തിൽ അനുകൂലമായ ഒരു ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ആസാദ് പ്രത്യാശ പ്രകടിപ്പിച്ചു.
Content Summary: Vettichira Toll Plaza: 'Highway Local Coalition' formed for free pass.in
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !