വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ കുടുംബശ്രീ CDS ചെയർ പേഴ്സണായി ടി.കെ ഹൈറുന്നീസയെ തെരെഞ്ഞെടുത്തു.മുൻ നഗരസഭ കൗൺസിലർ കൂടിയായ എൻ.നൂർജഹാനാണ് വൈസ് ചെയർപേഴ്സൺ.
മുനിസിപ്പൽ വനിതാ ലീഗ് ജനറൽ സെക്രട്ടറിയാണ്
ടി.കെ ഹൈറുന്നീസ.
വളാഞ്ചേരിയുടെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായ മുൻസിപ്പൽ വനിതാ ലീഗ് ജനറൽ സെക്രട്ടറിയായ ഹൈറുന്നിസക്ക് ലഭിച്ച ഈ ഉത്തരവാദിത്വം, നഗരസഭയുടെ സ്ത്രീശാക്തീകരണ പ്രസ്ഥാനത്തിന് പുതിയ ദിശാബോധം നൽകുമെന്ന് വനിതാ ലീഗ് കമ്മറ്റി വിലയിരുത്തി.
താഴെത്തട്ടിലെ സ്ത്രീകളെ സ്വയംപര്യാപ്തരാക്കുകയും, അവരുടെ സ്വപ്നങ്ങൾക്ക് കരുത്താകുകയും ചെയ്യുന്ന കുടുംബശ്രീയുടെ മഹത്തായ ആശയം കൂടുതൽ വ്യാപിപ്പിക്കാൻ ഹൈറുന്നിസയുടെ പ്രവർത്തിപരിചയം വലിയ ശക്തിയാകുമെന്നും കമ്മറ്റി അഭിപ്രായപ്പെട്ടു.
വൈസ് ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ട മുൻ കൗൺസിലർ നൂർജഹാൻ കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തിപരിചയവുമായി കുടുംബശ്രീ പ്രസ്ഥാനത്തിന് കരുത്തേകുമെന്നും കമ്മറ്റി വിലയിരുത്തി.
കുടുംബശ്രീ ഒരു പദ്ധതി മാത്രമല്ലന്നും അത് സ്ത്രീകളുടെ ആത്മവിശ്വാസത്തിന്റെ വിളക്കാണന്നും സമഗ്ര പുരോഗതി ലക്ഷ്യംവെച്ചുള്ള പ്രവർത്തനമാണ് ഉദ്ദേശിക്കുന്നതെന്നും ചെയർപേഴ്സണായി തെരെഞ്ഞെടുക്കപ്പെട്ട ടി.കെ. ഹൈറുന്നീസ പറഞ്ഞു
Content Summary: Valanchery Municipality: Kudumbashree CDS Chairperson T.K. Hairunnisa..N. Noorjahan Vice Chairperson
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !