ജന ക്ഷേമ, സുസ്ഥിര വികസന പദ്ധതികളുമായി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

0

വളാഞ്ചേരി:
സമഗ്ര മേഖലകളെയും സ്പർശിച്ച് സുസ്ഥിര വികസന, ജനക്ഷേമ പദ്ധതികളുമായി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ ന്റെ 2026-27 വാർഷിക ബഡ്ജറ്റ് വൈസ് പ്രസിഡണ്ട്‌ സി.പി ഉമ്മുകുൽസു അവതരിപ്പിച്ചു. പ്രസിഡണ്ട്‌ അജയ് കുമാർ ബഡ്ജറ്റ് സമ്മേളനത്തിൽ ആമുഖ പ്രഭാഷണം നടത്തി .
വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ റഷീദ് കിഴിശ്ശേരി, അബ്ദുൽ കരീം, വഹീദ, സെക്രട്ടറി ഗീത എന്നിവർ ചർച്ചകൾ നയിച്ചു. മുഴുവൻ ബ്ലോക്ക് മെമ്പർ മാരും, എടയൂർ, ഇരിമ്പ്ളിയം പഞ്ചായത്ത്‌  പ്രസിഡണ്ട്‌ മാരായ KP ഇന്ദിര, റജുല, എന്നിവരും നിർവഹണ ഉദ്യോഗസ്ഥരും ആസൂത്രണ സമിതി പ്രതിനിധികളും പങ്കെടുത്തു.
169001286 രൂപ വരവും 159933966 രൂപ ചിലവും 9067320 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന വരും വർഷത്തെ ബഡ്ജറ്റ് ൽ കുറ്റിപ്പുറം താലുക് ആസ്പത്രിയുടെ സമഗ്ര വികസനവും ഒപ്പം കിഡ്നി രോഗികൾക്ക് ഡയാലിസിസ് സൗകര്യം ഒരുക്കലും ലക്ഷ്യം വെക്കുന്നു. 

വയോജന സൗഹൃദ ബ്ലോക്ക് എന്ന ആശയം നടപ്പിലാക്കുന്നതിന്റ ആദ്യ പടിയായി മാറാക്കരയിൽ  മരുതൻ ചിറ ഹാപ്പിനെസ്സ് പാർക്, 
വനിതാ ശാൿഥീകരണ ത്തിന്റെ ഭാഗമായി നടുവട്ട ത്ത് ലേഡി ജിം,
 കൊച്ചു കുട്ടികൾ ക്കായി അംഗൻ വാടി കളിൽ ഹെൽത്ത്‌ റൈഡ് പാർക്ക്‌,  
ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട് ൽ മിനി സിവിൽ സ്റ്റേഷൻ മാതൃകയിൽ ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സ് നുള്ള പ്രാരംഭ നടപടികൾ,
 സ്വയം തൊഴിൽ സംരംഭക സൗഹൃദ പദ്ധതികൾ, 
പാർപ്പിട മേഘലക്ക് ഊന്നൽ,
 ഭിന്ന ശേഷി വിഭാഗത്തിന്നു സ്കോളർഷിപ്പുകൾ,   കുടിവെള്ള പദ്ധതി കളുടെ പുണരുദ്ധാരണം , 
പുതിയ അംഗൻ വാടികളുടെ നിർമാണം, 
പഞ്ചായത്ത്‌ കളിലെ പകൽ വീടുകൾ ക്ക് ധനസഹായം,
 മിനി ഡയറി യൂണിറ്റുകൾ, ജൈവ വള നിർമാണ യൂണിറ്റ്,
ജലാശയ ങ്ങളുടെയും, തോടുകളുടെയും സംരക്ഷണം, കാർഷിക മേഘലക്ക് പരമാവധി കൈത്താങ്,
മൂല്യ വർധിത ഉത്പന്നങ്ങൾ നിർമാണ വിപണന സംരംഭങ്ങൾ തുടങ്ങിയവക്കായി പദ്ധതി വിഹിതം ചെലവഴിക്കും.
Content Summary: Kuttippuram Block Panchayat presented budget with public welfare and sustainable development projects

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !