ഇന്ന് ലോക ജലദിനം; ഭൂഗർഭജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്താം

0

ജലം ഭൂമിയിലെ അവശ്യ ഘടകങ്ങളിലൊന്നാണ്. ജീവന്‍ നിലനിര്‍ത്താന്‍ ജലം അത്യന്താപേക്ഷിതമാണ്. ജലത്തിന്റെ അഭാവത്തിൽ ഭൂമിയിലെ ജീവജാലങ്ങൾക്കൊന്നും നിലനിൽപ്പ് സാധ്യമല്ല. അതുകൊണ്ടുതന്നെ, 'ജലം ജീവനാണ്' എന്ന പഴമൊഴി വലിയ അര്‍ത്ഥവ്യാപ്തിയുള്ളതാണ്. വര്‍ദ്ധിച്ചുവരുന്ന വ്യാവസായികവല്‍ക്കരണം (Industrialisation), അമിതമായ ദുരുപയോഗം (Over Use), പ്രകൃതിദത്ത സ്രോതസ്സുകളുടെ ചൂഷണം എന്നിവ മൂലം മാനവരാശി രൂക്ഷമായ ജലക്ഷാമത്തെ (Water Shortage) അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്.

ജീവന്റെ നിലനില്‍പ്പിന് ആവശ്യം വേണ്ട ഘടകമായതിനാല്‍ ശുദ്ധജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഈ സുപ്രധാന വിഭവത്തിന്റെ സുസ്ഥിരമായ പരിപാലനത്തെക്കുറിച്ചും പൊതുജന അവബോധം വളര്‍ത്തുന്നതിനായി എല്ലാ വര്‍ഷവും മാര്‍ച്ച് 22 'ലോക ജലദിന'മായി ആചരിക്കുന്നു. ഈ വർഷത്തെ ലോക ജലദിനത്തിന്റെ പ്രമേയവും ചരിത്രവും പ്രാധാന്യവും അറിയാം

ലോക ജലദിനം 2022: പ്രമേയം
ഇന്റര്‍നാഷണല്‍ ഗ്രൗണ്ട്‌വാട്ടര്‍ റിസോഴ്‌സസ് അസസ്‌മെന്റ് സെന്റര്‍ (ഐജിആര്‍എസി) നിര്‍ദ്ദേശിച്ച, 2022ലെ ലോക ജലദിനത്തിന്റെ പ്രമേയം 'ഭൂഗര്‍ഭജലം: അദൃശ്യമായതിനെ ദൃശ്യമാക്കുന്നു' എന്നതാണ്. 2022 മാര്‍ച്ച് 21ന് സെനഗലിലെ ഡാക്കറില്‍ നടക്കുന്ന 9-ാമത് വേള്‍ഡ് വാട്ടര്‍ ഫോറത്തിന്റെ ഉദ്ഘാടന സെഷനില്‍ ഈ പ്രമേയം അവതരിപ്പിക്കും.

ലോക ജലദിനം: ചരിത്രം
ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ ബോധ്യപ്പെടുത്തുകയാണ് ലോക ജലദിനാചരണത്തിന്റെ ലക്ഷ്യം. 1992ല്‍ റിയോ ഡി ജനീറോയില്‍ ചേര്‍ന്ന യുഎന്‍ ജനറല്‍ അസംബ്ലിയുടെ പാരിസ്ഥിതിക വികസന സമ്മേളനം അംഗീകരിച്ച പ്രമേയമാണ് ഔദ്യോഗികമായി ലോക ജലദിനം ആചരിക്കണമെന്ന ആശയം മുന്നോട്ടുവെച്ചത്. തുടര്‍ന്ന് യുഎന്‍ പൊതുസഭ എല്ലാ വര്‍ഷവും മാര്‍ച്ച് 22-ന് ലോക ജലദിനം ആചരിക്കുമെന്ന് പ്രസ്താവിക്കുന്ന പ്രമേയം അംഗീകരിച്ചു. അതോടെ 1993 മുതല്‍ ലോക ജലദിനം ആചരിക്കാൻ തുടങ്ങി.
Also Read-ഇന്ത്യക്കാരുടെ സന്തോഷം കുറയുകയാണോ? സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ പുറകിൽ

ലോക ജലദിനം: പ്രാധാന്യം
ഭൂമിയിലെ ദ്രാവക ശുദ്ധജലത്തിന്റെ ഏകദേശം 99% ഭൂഗര്‍ഭജലത്തില്‍ നിന്നാണ് ലഭ്യമാവുന്നത്. എന്നാല്‍ മനുഷ്യരുടെ ഇടപെടലുകള്‍ കാരണം ഭൂമിയില്‍ ഇപ്പോള്‍ ജലക്ഷാമവും മലിനീകരണവും രൂക്ഷമാണ്. ഇത് കോടിക്കണക്കിന് ജനങ്ങളുടെ ജീവിതത്തെയും ഉപജീവനത്തെയും ബാധിക്കുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. അതിനാല്‍, വര്‍ദ്ധിച്ചുവരുന്ന ജല ദൗര്‍ലഭ്യത്തിന്റെ പശ്ചാത്തലത്തില്‍, ആഗോള ജനസംഖ്യയുടെ പതിവ് ഗാര്‍ഹിക ആവശ്യങ്ങൾക്ക് വലിയ സംഭാവന നല്‍കുന്ന സമ്പന്നമായ ഭൂഗര്‍ഭജലത്തെ ഇനി അവഗണിക്കാനാവില്ല.

ഇക്കാരണത്താല്‍, ലോകമെമ്പാടുമുള്ള ജനങ്ങളെ ജലസംരക്ഷണത്തിന് മുന്നിട്ടിറങ്ങാൻ പ്രോത്സാഹിപ്പിക്കുന്നതിനും ഗുരുതരമായ ജലപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുമുള്ളപ്രവർത്തനങ്ങൾ യുഎന്‍ ഏജന്‍സികള്‍ ഏറ്റെടുത്ത് നടത്തുന്നു. യുണൈറ്റഡ് നേഷന്‍സ് വെബ്സൈറ്റ് പ്രകാരം ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം 'സുസ്ഥിര വികസന ലക്ഷ്യം (എസ്ഡിജി) 6: 2030ഓടെ എല്ലാവര്‍ക്കും ജലത്തിന്റെ ലഭ്യതയും ശുചിത്വവും ഉറപ്പുവരുത്താൻ പിന്തുണ നല്‍കുക' എന്നതാണ്.
Content Highlights: Today is World Water Day; Raise awareness about the importance of groundwater
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !