വാഷിംഗ്ടൺ ഡിസി: യുക്രെയ്നിലെ റഷ്യൻ അധിനിവേശ വിഷയത്തിൽ ഇന്ത്യക്ക് കൃത്യമായ നിലപാടില്ലെന്ന വിമർശനവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. റഷ്യയെ എതിർക്കുന്ന വാഷിംഗ്ടണിന്റെ സഖ്യകക്ഷികളിൽ ഇന്ത്യ ഒരു അപവാദമാണെന്നും ബൈഡൻ പറഞ്ഞു.
ക്വാഡ് കൂട്ടായ്മയുടെ നിലപാടിന് വിരുദ്ധമായി ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നതും യുഎന്നില്‍ റഷ്യൻ വിരുദ്ധ നിലപാട് സ്വീകരിക്കാത്തതുമാണ് യുഎസിനെ ചൊടിപ്പിച്ചിരിക്കുന്നത്.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ തള്ളിപ്പറഞ്ഞതിന് നാറ്റോ, യൂറോപ്യൻ യൂണിയൻ എന്നിവർ ഉൾപ്പെടുന്ന യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷിയെ ബൈഡൻ അഭിനന്ദിക്കുകയും ചെയ്തു. റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ എതിർക്കില്ലെന്ന് യുഎസ് നേരത്തേ അറിയിച്ചിരുന്നു.
Content Highlights: Biden criticizes India's pro-Russian stance


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !