ചെന്നൈ|തെന്നിന്ത്യൻ താരം നയൻതാരയ്‌ക്കും, സംവിധായകൻ വിഗ്‌നേഷ് ശിവനുമെതിരെ പോലീസിൽ പരാതി. ‘റൗഡി പിക്‌ചേഴ്‌സ്’ എന്ന പേരിൽ ഇരുവരും ചേർന്ന് ആരംഭിച്ച നിർമാണ കമ്പനിയുടെ പേരിനെ ചൊല്ലിയാണ് പരാതി നൽകിയിരിക്കുന്നത്. ഈ പേര് തമിഴ്‌നാട്ടിൽ റൗഡിസം വളരുന്നതിന് കാരണമാകുന്നുവെന്നാണ് പരാതിയിൽ വ്യക്‌തമാക്കുന്നത്.
സാലിഗ്രാം സ്വദേശി കണ്ണൻ എന്ന വ്യക്‌തിയാണ് പരാതി നൽകിയിരിക്കുന്നത്. ചെന്നൈ സിറ്റി കമ്മീഷണറുടെ ഓഫിസിലാണ് പരാതി സമർപ്പിച്ചത്. തമിഴ്‌നാട് പോലീസ് റൗഡികളെ തുരത്തുന്നതിനും റൗഡിസത്തിനെതിരായും വ്യാപക നടപടി സ്വീകരിക്കുന്നതിനിടെ യുവാക്കൾ ആരാധനയോടെ കാണുന്ന താരങ്ങൾ ‘റൗഡി പിക്‌ചേഴ്‌സ്’ എന്ന പേരിൽ നിർമാണ കമ്പനി തുടങ്ങിയത് തെറ്റായ മാതൃകയാണെന്നും പരാതിക്കാരൻ വ്യക്‌തമാക്കി.
വിഗ്‌നേഷ് ശിവൻ സംവിധാനം ചെയ്‌ത് നയൻതാരയും വിജയ് സേതുപതിയും കേന്ദ്ര കഥാപാത്രത്തിൽ എത്തിയ നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷമാണ് ഇരുവരും ചേർന്ന് നിർമാണ കമ്പനി ആരംഭിച്ചത്. തുടർന്ന് 2021ൽ പുറത്തിറങ്ങിയ പെബിൾസ്, റോക്കി എന്നീ ചിത്രങ്ങളും റൗഡി പിക്‌ചേഴ്‌സ് നിർമിച്ചു.
Content Highlights: ‘Rowdy Pictures’; Complaint against Nayanthara and Vignesh Sivan


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !