ജില്ലയിൽ 2788.34 ലക്ഷം രൂപയുടെ വായ്‌പകൾ വിതരണംചെയ്തു


മലപ്പുറം: ജില്ലയിലെ ദേശസാത്കൃത ബാങ്കുകൾ നടത്തുന്ന ഉപഭോക്തൃസമ്പർക്ക പരിപാടിക്ക് ജില്ലയിൽ തുടക്കമായി. ജില്ലാകളക്ടർ ജാഫർ മാലിക് ഉദ്ഘാടനംചെയ്തു. മേളയിൽ വിവിധ ബാങ്കുകൾ അനുവദിച്ച 2788.34 ലക്ഷം രൂപയുടെ വായ്പകൾ 790 അപേക്ഷകർക്കായി കളക്ടർ വിതരണംചെയ്തു.

നഗരസഭാ ടൗൺഹാളിൽ നടക്കുന്ന പരിപാടി അഞ്ചിന് സമാപിക്കും. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് പരിപാടി. ജില്ലയിലെ ബാങ്കുകൾക്ക് പുറമെ കുടുംബശ്രീ, വ്യവസായവകുപ്പ്‌, ഖാദി ബോർഡ്, കൃഷിവകുപ്പ് എന്നിവരുടെ സ്റ്റാളുകൾ മേളയിലുണ്ട്. കാർഷികവായ്പ, സംരംഭകത്വവായ്പ, ഭവന, വാഹന, വിദ്യാഭ്യാസ വായ്പ എന്നിവ ലഭിക്കുന്നതിനാവശ്യമായ സഹായം പരിപാടിയിൽ ഒരുക്കിയിട്ടുണ്ട്.

കനറാ ബാങ്ക് ജനറൽമാനേജർ വി. ഷാജി, ലീഡ് ബാങ്ക് മാനേജർ ടി.പി. കുഞ്ഞിരാമൻ, എസ്.ബി.ഐ. അസിസ്റ്റന്റ് ജനറൽ മാനേജർ കെ.ആർ. അനന്തനാരായണൻ, കനറാ ബാങ്ക് അസിസ്റ്റന്റ്‌ ജനറൽ മാനേജർ എം. സുരേഷ്‌കുമാർ, നബാർഡ് ഡി.ഡി.എം ജയിംസ് പി. ജോർജ്, കനറാ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ സാജു കുര്യൻ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ആർ.എം ജാനകി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റീജണൽ മാനേജർ അനന്തനാരായണൻ എന്നിവർ ഉദ്ഘാടന പരിപാടിയിൽ സംസാരിച്ചു.

നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !