തീ പൊള്ളലേറ്റ് ജിദ്ദ കിങ് അബ്ദുൽ അസീസ് മഹജർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മഞ്ചേരി പാപ്പിനിപ്പാറ പള്ളിയാളിപ്പടി ചുള്ളിയിൽ പരേതനായ വടക്കു വീട്ടിൽ കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാെൻറ മകൻ അബ്ദുൽ കബീറാണ് (42) മരിച്ചത്. കബീർ ഓടിച്ചിരുന്ന ലോറി മറിഞ്ഞ് തീപൊള്ളലേറ്റ് ചികിത്സയിലായിരുന്നു. ഭാര്യ: ഏലാച്ചോല ഹസീന (വെള്ളില). മക്കൾ : അസ്മിത, അഫ്നിത, അൻഷിദ, അഷ്ലിൻ


