ബൈക്കിലെത്തി വീട്ടമ്മയുടെ മാല കവര്‍ന്ന സംഭവം: പ്രധാന പ്രതി പിടിയില്‍


എടപ്പാള്‍: ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ച കേസില്‍ പിടികിട്ടാനിരുന്ന പ്രധാന പ്രതിയായ യുവാവിനെ പൊന്നാനി പോലീസ് ഓടിച്ചിട്ട് പിടികൂടി. വളാഞ്ചേരി ആതവനാട് സ്വദേശി വെട്ടിക്കാട്ടില്‍ ഷനൂപ്(31)നെയാണ് പൊന്നാനി സിഐ സണ്ണി ചാക്കോ യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടി കൂടിയത്.പ്രതി വീട്ടിലുണ്ടെന്ന് തിരിച്ചറിഞ്ഞ് ഇയാളെ കസ്റ്റിഡി യിലെടുക്കാനുള്ള ശ്രമത്തിനിടെയാണ് ഓടിരക്ഷപെടാന്‍ ശ്രമിച്ചത്. ഏറെ നേരത്തെ മല്‍പിടുത്തത്തിനിടയിലാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്. പിടിയിലാവുമ്പോള്‍ ഇയാള്‍ വീര്യം കൂടിയ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായും പോലീസ് പറഞ്ഞു.വളഞ്ചേരി സ്റ്റേഷനില്‍ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതി സമാനമായ നിരവധി കേസുകളില്‍ പ്രതിയാണെന്നും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.

രണ്ടാഴ്ച മുമ്പ് എടപ്പാളില്‍ ക്ഷത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയാ യിരുന്ന തട്ടാന്‍പടി സ്വദേശി വസന്തകുമാരിയുടെ മാല പൊട്ടിച്ച കേസിലാണ്ഇയാളെകസ്റ്റഡിയിലെടുത്തത്. മേഖലയില്‍ നാലോളം യുവതികളുടെ മാല പൊട്ടിക്കാന്‍ ശ്രമം നടത്തുകയും ചെയ്തിട്ടുണ്ട്. 


കേസിലെകൂട്ടുപ്രതിയായിരുന്ന വളാഞ്ചേരി പൂക്കാട്ടിരി മൂച്ചിക്കല്‍ സ്വദേശി ആലുങ്ങല്‍ ഷംസു എന്ന മോനു(19)നെ കഴിഞ്ഞ ആഴ്ചപിടി യിലായിരുന്നു. ഇയാള്‍ റിമാന്റില്‍ ആണ്.
മാല പൊട്ടിച്ച് രക്ഷപ്പെട്ട യുവാക്കളാവട്ടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ച് മാധ്യമങ്ങള്‍ വഴി പരസ്യപ്പെടുത്തുകയും പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിധോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു പ്രതികള്‍ മാല പൊട്ടിച്ച് രക്ഷപ്പെ ടുന്ന സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിത്. തിരൂര്‍ ഡിവൈഎസ്പി പിഎ സുരേഷ്ബാബുവിന്റെ നിര്‍ദേശപ്രകാരം പൊന്നാനി സിഐ സണ്ണി ചാക്കോയുടെ തേതൃത്വത്തില്‍ എസ് ഐ ദിനേഷ് കുമാര്‍ സിപിഒമാരായ ഷൈന്‍ ഉണ്ണികൃഷ്ണന്‍,വിനീത്, ശ്യാം,വിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.പിടിയിലായ പ്രതിയെ വൈദ്യപരിശോധനക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് പൊന്നാനി കോടതിയില്‍ ഹാജറാക്കും.



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !