കളിക്കുന്നതിനിടെ റെയിൽ പാളത്തിലേക്ക് ഓടിക്കയറിയ രണ്ട് വയസുകാരിക്ക് ട്രെയിൻ തട്ടി ദാരുണാന്ത്യം


തിരൂർ: കളിക്കുന്നതിനിടെ റെയിൽ പാളത്തിലേക്ക് ഓടിക്കയറിയ രണ്ട് വയസുകാരിക്ക് ട്രെയിൻ തട്ടി ദാരുണാന്ത്യം.

തിരൂർ മുത്തൂർ തൈവളപ്പിൽ മരക്കാരുടെ മകൾ ഷെൻസയാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ പത്തരയോടെയാണ് അപകടം.ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഷെൻസ റെയിൽപാളത്തിലേക്ക് ഓടിക്കയറുകയായിരുന്നു. റെയിൽപാതയോരത്താണ് ഇവരുടെ വീട്. പാളം അറ്റകുറ്റപ്പണിക്കായെത്തിയ ട്രെയിനിനു മുന്നിലാണ് ഷെൻസ അകപ്പെട്ടത്. മാതാവ്: ഹൈറുന്നീസ. രണ്ട് സഹോദരങ്ങളുണ്ട്.
മൃതദേഹം ആസ്റ്റർ മിംസ് കോട്ടക്കൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്




നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !