നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (നെഫ്റ്റ്) വഴിയുള്ള പണമിടപാടുകൾ ഇനി മുതൽ 24 മണിക്കൂറും നടത്താം. നെഫ്റ്റ് സേവനം ദിവസവും 24 മണിക്കൂറും 365 ദിവസവും നടപ്പിലാക്കാനാണ് റിസർവ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. ഇതുവരെ, രാവിലെ 8 നും വൈകുന്നേരം 6:30 നും ഇടയിൽ ബാങ്കുകൾ തുറന്നിരിക്കുന്ന ദിവസങ്ങളിൽ മാത്രം പണം കൈമാറാനാണ് സാധിച്ചിരുന്നുള്ളൂ.
പണം കൈമാറ്റത്തിനുള്ള ആർബിഐ നിയന്ത്രിത പ്ലാറ്റ്ഫോമാണ് നെഫ്റ്റ്. രണ്ട് ലക്ഷം രൂപ വരെയുള്ള ഫണ്ട് കൈമാറ്റത്തിന് ഇത് ഉപയോഗിക്കാം.
ദിവസത്തിൽ 24 മണിക്കൂറും മാത്രമല്ല, അവധിദിനങ്ങൾ ഉൾപ്പെടെ വർഷത്തിലെ എല്ലാ ദിവസങ്ങളിലും നെഫ്റ്റ് മണി ട്രാൻസ്ഫർ സൗകര്യം ലഭ്യമാക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചതോടെ ഇനി ബാങ്ക് അവധി ദിവസങ്ങളിൽ നെഫ്റ്റ് സേവനം ലഭ്യമാകും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ), ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ മിക്ക ബാങ്കുകളും ഓൺലൈൻ നെഫ്റ്റ് കൈമാറ്റത്തിന് ചാർജ് ഈടാക്കുന്നില്ല. ജൂലൈയിൽ, നെഫ്റ്റ്, ആർടിജിഎസ് എന്നിവയിലൂടെ ഫണ്ട് കൈമാറ്റം ചെയ്യുന്നതിനുള്ള എല്ലാ ചാർജുകളും റിസർവ് ബാങ്ക് എഴുതിത്തള്ളുകയും ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ കൈമാറാൻ ബാങ്കുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
നെഫ്റ്റ് കൈമാറ്റത്തിന് മിനിമം പരിധിയില്ല, എന്നാൽ പരമാവധി പരിധി 2 ലക്ഷം രൂപ വരെയാണ്. ഉയർന്ന മൂല്യമുള്ള ഇടപാടുകൾക്ക് ആർടിജിഎസാണ് ഉപയോഗിക്കേണ്ടത്. എന്നാൽ പരമാവധി നെഫ്റ്റ് പരിധി ഓരോ ബാങ്കുകൾക്കും വ്യത്യസ്തമാണ്. ഉദാഹരണത്തിന് ഐസിഐസിഐ ബാങ്ക് വഴി നെഫ്റ്റിലൂടെ 10 ലക്ഷം രൂപ വരെ കൈമാറ്റം ചെയ്യാൻ അനുവദിക്കും. എച്ച്ഡിഎഫ്സി ബാങ്ക് 25 ലക്ഷം രൂപ വരെയുള്ള ഓൺലൈൻ നെഫ്റ്റ് ഇടപാടുകൾ അനുവദിക്കും.
Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !