മലപ്പുറം: മലബാർ സ്പെഷൽ പോലീസിൽ നിന്നു പരിശീലനം പൂർത്തിയാക്കിയ 43 പേർ കേരള പോലീസിന്റെ ഭാഗമായി. മലപ്പുറത്തെ എംഎസ്പി ആസ്ഥാനത്തു നടന്ന പ്രൗഢമായ ചടങ്ങിൽ പുതിയ സേനാംഗങ്ങളുടെ പാസിംഗ് ഒൗട്ട് പരേഡ് നടന്നു. ആംഡ് പോലീസ് ബറ്റാലിയൻ എഡിജിപി ടോമിൻ. ജെ.തച്ചങ്കരി പരേഡിൽ അഭിവാദ്യം സ്വീകരിച്ചു.
രണ്ടു പ്ലറ്റൂണുകളായാണ് സേനാംഗങ്ങളുടെ പാസിംഗ് ഒൗട്ട് പരേഡ് നടന്നത്. വയനാട് വൈത്തിരി ചൂരൽമല സ്വദേശി കെ.രഞ്ജിത്ത് പരേഡ് നയിച്ചു. കൊണ്ടോട്ടി ചീക്കോട് വെട്ടുപ്പാറ സ്വദേശി ആലുങ്ങപ്പുറായി പി.ഷിംജിത്ത് സെക്കൻഡ് ഇൻ കമാൻഡറായി. ആദ്യ പ്ലട്ടൂണിനെ അഭയ്. പി.ദാസും രണ്ടാം പ്ലട്ടൂണ്‍ പി.പി.അനുഗ്രഹും നയിച്ചു. ആംഡ് പോലീസ് ബറ്റാലിയൻ ഡിഐജി പി.പ്രകാശ്, ജില്ലാ പോലീസ് മേധാവിയും എംഎസ്പി കമാൻഡന്റുമായ യു.അബ്ദുൾ കരീം എന്നിവരും സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു.
ഇൻഡോർ പരിശീലനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച തിരുവനന്തപുരം നെയ്യാറ്റിൻകര പണ്ടാംകോട് ജെ.ടി.നിവാസിൽ ജെ. റോജിത്ത് ജോണ്‍, ഒൗട്ട്ഡോർ വിഭാഗത്തിൽ മികവു പുലർത്തിയ പാലക്കാട് ചിറ്റൂർ പാറക്കുളം എസ്.വൈശാഖൻ, മികച്ച ഷൂട്ടറായും ആൾ റൗണ്ടറായും തെരഞ്ഞെടുത്ത കെ.എസ്.ശ്രിഖിൽ എന്നിവർക്ക് എഡിജിപി ടോമിൻ. ജെ.തച്ചങ്കരി പുരസ്കാരങ്ങൾ നൽകി. സേനാംഗങ്ങൾക്ക് എംഎസ്പി ഡെപ്യൂട്ടി കമാൻഡന്റ് ഇൻചാർജ്ജ് ടി.ശ്രീരാമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !