മലപ്പുറം: മംഗ്ളുരുവിൽ മാധ്യമ പ്രവർത്തകരെ അന്യായമായി പോലീസ് കസ്റ്റഡിയുലെടുത്തതിലും ഭരണകൂട ഭീകരതക്കുമെതിരെ പത്ര പ്രവർത്തക യൂണിയൻ ജില്ലാ കമ്മറ്റി പ്രതിഷേധ മാർച്ച് നടത്തി.
മുതിർന്ന പത്രപ്രവർത്തകൻ കെ.സി.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു.കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് ശംസുദ്ദീൻ മുബാറക്, സെക്രട്ടറി കെ.പി.എം.റിയാസ്, ട്രഷറർ സി.വി.രാജീവ്, സംസ്ഥാന കമ്മറ്റി അംഗം എസ് .മഹേഷ് കുമാർ, സി.എസ്.സാനിയോ എന്നിവർ പ്രസംഗിച്ചു. പി.വിജയൻ, ഇനാമുറഹ്മാൻ, മുസ്തഫ കൂടലൂർ, വി.പി.നിസാർ, എസ്.ജയപ്രകാശ്, വി.എം.മുകതാർ എന്നിവർ നേതൃത്വം നൽകി.
നിലന്പൂർ: മംഗളൂരുവിൽ മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നിലന്പൂരിൽ മാധ്യമ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. പ്ലക്കാർഡുകൾ കഴുത്തിലണിഞ്ഞ് മുദ്രാവാക്യങ്ങൾ വിളിച്ച് നിലന്പൂർ ടിബി പരിസരത്ത് നിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി പുതിയ ബസ്റ്റാന്‍ഡിൽ സമാപിച്ചു.
തുടർന്ന് നടന്ന യോഗത്തിൽ സി.ജമാൽ അധ്യക്ഷത വഹിച്ചു. തോമസ് കുട്ടി ചാലിയാർ, ഒ.പി.ഇസ്മായിൽ, സുരേഷ് മോഹൻ, ജാഫർ കല്ലട, ടെറൻസ് പൂക്കോട്ടുംപാടം, മനു പൂക്കോട്ടുംപാടം, സനോജ്, യു.ടി.പ്രവീണ്‍, മുകുന്ദൻ, സൈനുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
മഞ്ചേരി: മംഗളൂരുവിൽ മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മഞ്ചേരി പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി സെൻട്രൽ ജംങ്ഷനിൽ സമാപിച്ചു.
ബഷീർ കല്ലായി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സാലി മേലാക്കം അധ്യക്ഷനായി. പ്രസ് ക്ലബ് പ്രസിഡന്റ് എം ശശികുമാർ, എൻ.സി.ഷെരീഫ്, ഒ എ വഹാബ്, ടി.വി.സുരേഷ്, എസ്.എസ്.സുമേഷ് കുമാർ, വി.ശനു, അജ്മൽ അബൂബക്കർ, എം.പി.ശഫ്ന, പി.ഹനാൻ ജസീർ, കെ.മുസമ്മിൽ തുടങ്ങിയവർ പങ്കെടുത്തു.
Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !