മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ (18-12-2019)

0

നിയമനങ്ങള്‍

കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയ ഇഷിതാ റോയിയെ ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു.

തുറമുഖ വകുപ്പ് സെക്രട്ടറി സഞ്ജയ് എം. കൗളിന് ധനകാര്യ എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറിയുടെയും കെ.എഫ്.സി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടറുടെയും അധികചുമതല നല്‍കാന്‍ തീരുമാനിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുഴുവന്‍ സമയ കമ്മീഷണറായി നിയമിക്കുന്നതിന് പഞ്ചായത്ത് ഡയറക്ടര്‍ ബി.എസ്. തിരുമേനിയുടെ സേവനം ദേവസ്വം വകുപ്പിന് വിട്ടു നല്‍കാന്‍ തീരുമാനിച്ചു.

രജിസ്‌ട്രേഷന്‍ ഐ.ജി എ.അലക്‌സാണ്ടറിന് ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറിയുടെയും ഹൗസിംഗ് കമ്മീഷണറുടെയും അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.

കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. രത്തന്‍ ഖേല്‍ക്കറിന് കൃഷി വകുപ്പ് ഡയറക്ടറുടെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.


നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരള സ്റ്റേറ്റ് സബോര്‍ഡിനേറ്റ് സര്‍വീസ് ചട്ടങ്ങളില്‍ പുതുതായി ഉൾപ്പെടുത്തിയ 14 - ഇ എന്ന വ്യവസ്ഥയും അനുബന്ധവിഷയങ്ങളും പഠിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ജസ്റ്റിസ്. കെ.കെ ദിനേശനെ ഏകാംഗ കമ്മീഷനായി നിയമിക്കാന്‍ തീരുമാനിച്ചു.

പഴയകാല മലബാര്‍ പ്രദേശത്തെ മണ്ണിലെയും അടിമണ്ണിലെയും ധാതുക്കളുടെ അവകാശം ഭൂവുടമസ്ഥന് നഷ്ടപരിഹാരം നല്‍കാതെ സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിനുള്ള കേരള മിനറല്‍സ് ( വെസ്റ്റിംഗ് ഓഫ് റൈറ്റ്‌സ്) ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന്  ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

കോട്ടയം ജില്ലയിലെ മരങ്ങാട്ടു പള്ളി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത സിബി എന്ന യുവാവിന്റെ മരണം  സംബന്ധിച്ച കേസ് സി.ബി.ഐ അനേ്വഷണത്തിനു വിടാന്‍ തീരുമാനിച്ചു. സിബിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ശ്രീവല്ലഭന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് സി.ബി.ഐ അനേ്വഷണത്തിന് തീരുമാനമെടുത്തത്.

ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയ്ക്കിടെ കുഴഞ്ഞു വീണു മരിച്ച എം.എസ്.പി ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ സി.കെ. ബിജുവിന്റെ ആശ്രിതര്‍ക്ക് മുന്‍ഗണനാക്രമം മറികടന്ന് ആശ്രിത നിയമനം നല്‍കാന്‍ തീരുമാനിച്ചു.

11-ാം ശമ്പള പരിഷ്‌കരണത്തിന്റെ പ്രവര്‍ത്തനത്തിന് 14 തസ്തികകള്‍ ധനകാര്യ വകുപ്പില്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലെ സുധാ കലയുടെ മകള്‍ ഹരിഷ്മയ്ക്ക് തുടര്‍ ചികിത്സയ്ക്ക് 3.12 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നല്‍കാന്‍ തീരുമാനിച്ചു.

Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !