പൗരത്വ നിയമഭേദഗതിക്കെതിരെ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന് നടക്കും. എഐസിസി ആസ്ഥാനത്ത് നടക്കുന്ന പരിപാടിക്ക് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേതൃത്വം നൽകും. രാഹുൽ ഗാന്ധി അസമിലെ ഗുവാഹത്തിയിലും പ്രിയങ്ക ഗാന്ധി ലക്‌നൗവിലും പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകം.
രാവിലെ ഒമ്പതരയോടെ കോൺഗ്രസ് ആസ്ഥാനത്ത് പതാക ഉയർത്തിയതോടെയാണ് പ്രതിഷേധ പരിപാടികൾക്ക് തുടക്കമായത്. എല്ലാ സംസ്ഥാനത്തും പിസിസി അധ്യക്ഷൻമാരുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടക്കും.
കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഭരണഘടനയെയും ഇന്ത്യയെയും രക്ഷിക്കുക എന്ന മുദ്രവാക്യം ഉയർത്തി മാർച്ചുകൾ നടത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.
ലക്‌നൗവിലെ അംബേദ്കർ പ്രതിമക്ക് സമീപത്തേക്ക് മാർച്ച് സംഘടിപ്പിക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ ഇത് ലംഘിക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിക്കാൻ സാധ്യതയില്ല.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !