ക്രിസ്മസ് - പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് ജില്ല ഭരണ കൂടത്തിന്റെയും ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ കോട്ടക്കുന്നില്‍ നടക്കുന്ന 'സൂര്യ മലബാര്‍ കാർണിവലി'ന് തുടക്കമായി. കാര്‍ണിവലിന്റെ ഉദ്ഘാടനം ഡിസംബര്‍ 29 (ഞായറാഴ്ച) വൈകീട്ട് 6.30ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. പി ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിക്കും. പി.കെ കുഞ്ഞാലിക്കുട്ടി എംപി, എംഎല്‍എ മാരായ വി.അബ്ദുറഹ്മാന്‍, പി.വി അന്‍വര്‍, ജില്ല കലക്ടര്‍ ജാഫര്‍ മലിക് തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് പിന്നണി ഗായകന്‍ അന്‍വര്‍ സാദത്തും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശയുണ്ടാകും. ജനുവരി അഞ്ച് വരെയാണ് മലബാര്‍ കാര്‍ണിവല്‍ കോട്ടക്കുനനിൽ നടക്കുന്നത്. വിവിധ വാണിജ്യ സ്റ്റാളുകളും ഫുഡ് സ്റ്റാളുകളും പരിപാടിയിലുണ്ട്. വൈകീട്ട് മൂന്ന് മുതലാണ് പ്രവേശനം.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !