റഷീദ് വരിക്കോടന് ചടങ്ങിൽ നജീബ് കളപ്പാടൻ ഉപഹാരം നൽകുന്നു.
ജിദ്ദ: ഇന്ത്യയുടെ മഹത്തായ മതേതര നിലപാടിനെ ഇല്ലായ്മ ചെയ്ത് രാജ്യത്തെ നശിപ്പിക്കുവാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് സംഘ്പരിവാർ ശക്തികൾക്കെതിരെ മുഴുവൻ ജനാധിപത്യ മതേതര കക്ഷികളും ഒന്നിച്ച് പോരാടണമെന്ന് കെ എം സി സി ജിദ്ദ എടക്കര പഞ്ചായത്ത് കമ്മിറ്റി കൺവെൻഷൻ.
അൽ റയാൻ ക്ലിനിക്കിൽ നടന്ന കൺവെൻഷൻ പി സി എ റഹ്മാൻ ഉൽഘാടനം ചെയ്തു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നിലമ്പൂർ മണ്ഡലം കെഎംസിസി ചെയർമാൻ റഷീദ് വരിക്കോടന് ചടങ്ങിൽ നജീബ് കളപ്പാടൻ ഉപഹാരം നൽകി.
പ്രസിഡന്റ് അബ്ദു പാലേമാട് അധ്യക്ഷം വഹിച്ചു. നാഷണൽ കമ്മിറ്റി അംഗം നാസർ വെളിയങ്കോട് മുഖ്യപ്രഭാഷണം നടത്തി. നീണ്ട സമരങ്ങൾ കൊണ്ട് നാം നേടിയ രാജ്യത്തിന്റെ സ്വാതന്ത്ര്യവും മതേതരത്വവും അഖണ്ഡതയും തകർക്കാനുള്ള ഫാസിസ്റ്റ് ശ്രമങ്ങളെ സമൂഹം ഒറ്റകെട്ടായി ചെറുത്തു തോല്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സെക്രട്ടറി: അഫ്സൽ കല്ലിങ്ങപാടൻ സ്വാഗതവും, ജാഫർ പൂച്ചേങ്ങൽ നന്ദിയും പറഞ്ഞു. കെ എം സി സി നിലമ്പൂർ മണ്ഡലം പ്രസിഡന്റ് അബൂട്ടി പള്ളത്ത്, സെക്രട്ടറി: സുബൈർ വട്ടോളി, ഗഫൂർ ഇ എ, ഫസൽ മൂത്തേടം, റഫീഖ് കരുളായി, ഹഖ് ചുങ്കത്തറ, ജെനീഷ് വഴിക്കടവ് എന്നിവർ സംബന്ധിച്ചു.





വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !