തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ ചിത്രം ഏകദേശം തെളിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ്- ജെഎംഎം സഖ്യം കേവലഭൂരിപക്ഷം കടന്നു.
അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് ആരംഭിച്ചതായി റിപ്പോട്ടുകള്‍ പുറത്ത് വരുന്നു.
അതിന്റെ ഭാഗമായി ചെറുകക്ഷികളുമായും കോണ്‍ഗ്രസ് ചര്‍ച്ച നടത്തി. നേരത്തെ ബിജെപി ചര്‍ച്ച നടത്തുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നെങ്കിലും ഇപ്പോള്‍ കനത്ത തിരിച്ചടിയാണ് സംസ്ഥാനത്ത് പാര്‍ട്ടി നേരിടുന്നത് എന്നാണ് അറിയുന്നത്.
81 മണ്ഡലങ്ങളിലേക്ക് അഞ്ചു ഘട്ടമായാണ് തെരഞ്ഞെടുപ്പു നടന്നത്. 237 സ്ഥാനാര്‍ത്ഥികളാണ് ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് ജനവിധി തേടിയിരുന്നത്. നവംബര്‍ 30, ഡിസംബര്‍ 16, ഡിസംബര്‍ 20 എന്നീ തിയ്യതികളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമാകെ പ്രതിഷേധം കനത്ത സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നതെന്നിരിക്കെ ഈ വിധി ബിജെപിയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറെ പ്രതീക്ഷയിലുമാണ്.
തത്സമയ വിവരങ്ങൾ അറിയാം
Courtesy :mathrubhumi



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !