ഡൽഹി വടക്കൻ കിരാരിയിൽ തീപിടിത്തത്തിൽ ഒമ്പത് പേർ മരിച്ചു. കിരാരിയിലെ വസ്ത്ര ഗോഡൗണിലായിരുന്നു തീപിടിത്തം. തിങ്കളാഴ്ച അർധരാത്രി ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്.
മൂന്ന് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. പുറത്തുകടക്കാൻ ഒരു ഗോവണി മാത്രമാണ് കെട്ടിടത്തിലുണ്ടായിരുന്നത്. തീ കെടുത്താനുള്ള സൗകര്യങ്ങളും കെട്ടിടത്തിലുണ്ടായിരുന്നില്ല. നിരവധി പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇവരെ അടുത്ത് തന്നെയുള്ള സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഡൽഹിയിൽ അടുത്തിടെയുണ്ടായകുന്ന രണ്ടാമത്തെ തീപിടിത്തമാണിത്. വടക്കൻ ഡൽഹിയിലെ റാണി ഝാൻസി റോഡിലെ ഫാക്ടറിയിൽ കഴിഞ്ഞാഴ്ചയുണ്ടായ തീപിടിത്തതിൽ 43 പേർ കൊല്ലപ്പെട്ടിരുന്നു. ഫാക്ടറിൽ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്. ഈ അപകടമുണ്ടായി ദിവസങ്ങൾ തികയുന്നതിന് മുമ്പേയാണ് അടുത്ത അപകടവും.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !